പ്രേമം സ്റൈല്‍ ഓണാഘോഷം അടിപൊളിയാക്കി വെഡ്നസ്ഫീല്‍ഡ് മലയാളികള്‍
Wednesday, September 23, 2015 6:38 AM IST
ബര്‍മിംഗ്ഹാം: നാടെങ്ങും ഓണാഘോഷം അരങ്ങു തകര്‍ക്കെ, വെഡ്നസ്ഫീല്‍ഡ് മലയാളികള്‍ പ്രേമം സ്റൈല്‍ ഡ്രസ് കോഡില്‍ എത്തി ഓണം ആഘോഷിച്ചു. ബര്‍മിംഗ്ഹാമിനടുത്ത് വെഡ്നസ്ഫീല്‍ഡില്‍ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ വെഡ്നസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസ് (വാം) ആണു വേറിട്ടൊരു ഓണാഘോഷം നടത്തിയത്.

സംഘടനയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടു വയസുകാരന്‍ അടക്കം എല്ലാ പുരുഷന്മാരും കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ധരിച്ചപ്പോള്‍, സ്ത്രീകളും പെണ്‍കുട്ടികുട്ടികളും പരമ്പരാഗത കേരളീയ വേഷം ധരിച്ചാണ് ആഘോഷങ്ങള്‍ക്ക് എത്തിച്ചേര്‍ന്നത്.

വാമിന്റെ ഭാരവാഹികളും മാതാപിതാക്കളും ചേര്‍ന്നു നിലവിളക്ക് തെളിച്ച്
ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അത്തപ്പൂക്കളം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങള്‍ എന്നിവ നടന്നു. വാമിലെ അംഗങ്ങള്‍

സ്വയം പാകം ചെയ്ത ഓണസദ്യക്കുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

പ്രസിഡന്റ് സാനു ജോസഫ്, സെക്രട്ടറി ജയ്സ് ജോസഫ്, ട്രഷറര്‍ ദീപു അഗസ്റിന്‍, ഓണാഘോഷത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഫിനു പോള്‍സന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.