'കെസ്റര്‍ ലൈവ് 2015' ഒക്ടോബര്‍ നാലിന്
Wednesday, September 23, 2015 6:34 AM IST
ഹൂസ്റണ്‍: ആത്മീയാനുഭവം പകരുന്ന ശ്രവണസുന്ദരഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സംഗീതലോകത്തെ മധുരഗായകന്‍ കെസ്ററും സംഘവും ഹൂസ്റണിലെത്തുന്നു.

എംഎം എന്റര്‍ടൈയ്ന്‍മെന്റും റെഡീമര്‍ കിംഗ്ഡവും സംയുക്തമായാണു 'കെസ്റര്‍ ലൈവ് 2015' എന്ന സംഗീത നിശ ഒരുക്കുന്നത്.

ഒക്ടോബര്‍ നാലിനു (ഞായര്‍) വൈകുന്നേരം ആറിന് സ്റാഫോര്‍ഡിലുള്ള ഇമ്മാനുവല്‍ സെന്ററിലാണു സംഗീതനിശ അരങ്ങേറുക.

ആദ്യമായാണു കെസ്റര്‍ അമേരിക്ക സന്ദര്‍ശിക്കുന്നത്. പ്രശസ്ത ഗായകരായ ബിനോയി ചാക്കോയും സിസിലി ഏബ്രഹാമും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രയോടൊപ്പം അണിനിരക്കും.

ടിക്കറ്റുകള്‍ ംംം.ൃലറലാലൃസശിഴറീാ.രീാ ല്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: റോയി ജോര്‍ജ് 832 642 5607, ജോസഫ് വര്‍ഗീസ് 832 605 6715, ഫിന്നി രാജു 832 646 9078, റെനി ദാനിയേല്‍ 281 912 5319.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി