ഷിക്കാഗോയില്‍ കരിങ്കുന്നം ദേശീയസംഗമം പ്രൌഡോജ്വലമായി
Wednesday, September 23, 2015 6:33 AM IST
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു ഗ്രാമം ദേശീയ തലത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍, അത് അമേരിക്കന്‍ മലയാളി കുടിയേറ്റ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിച്ചു.

തൊടുപുഴ താലൂക്കിലെ കരിങ്കുന്നത്തുനിന്ന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ സെപ്റ്റംബര്‍ അഞ്ചിന് ഒത്തുചേര്‍ന്ന് സൌഹൃദ സംഗമം നടത്തി.

മോര്‍ട്ടന്‍ഗ്രോവിലുള്ള വുഡ് ഗ്രോവ് പാര്‍ക്കില്‍ രാവിലെ ഒമ്പതിനു നടന്ന സംഗമം സീനിയര്‍ അംഗം മത്തായി കളപ്പുരയില്‍ ഉദ്ഘാടനം ചെയ്തു. ബിനു കൈതക്കതൊട്ടി സ്വാഗവും കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി, ജോസ് കണിചാറുകുഴി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്നു രാജു മാന്നിങ്കിലിന്റെ നേതൃത്വത്തിലുള്ള സ്പോര്‍ട്സ് കമ്മിറ്റി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ നടത്തി. ഷിക്കാഗോയും ന്യൂയോര്‍ക്കും തമ്മിലുള്ള വോളിബോള്‍ മത്സരത്തില്‍ ന്യൂയോര്‍ക്ക് വിജയിച്ചു. വടംവലിയില്‍ ഷിക്കാഗോയുടെ പുരുഷന്മാരും സ്ത്രീകളും ന്യൂയോര്‍ക്കിനെ തറപറ്റിച്ചു.

ഭാരവാഹികളായ തോമസ് മഠത്തിപ്പറമ്പില്‍ (ഡാളസ്), ജോണ്‍ പാട്ടപതി (ഷിക്കാഗോ), ജോസ്, ബിനു കൈതക്കതൊട്ടി, മനു തട്ടമറ്റം, സിജി ചെമ്പനാല്‍, റോഷന്‍ മാനുവല്‍, ജോമോന്‍ എടാപുരം, ജോമോന്‍ നടൂപ്പറമ്പില്‍, സലിം വെളുമറ്റത്തില്‍, അരുണ്‍ കൂവപ്ളാക്കല്‍, സോയി കുഴിപറമ്പില്‍, അലക്സാണ്ടര്‍ കൊച്ചുപുര, ബാബു ഉറുമ്പില്‍, ബെന്നി ചവറാട്ട്, ജയിംസ് പാട്ടുപതി, ജെസ്മോന്‍ പുറമഠം, ജോയി പാട്ടുപതി, ബിജോയി നടൂപ്പറമ്പില്‍, സജി മുല്ലപ്പള്ളി, പീറ്റര്‍ അറയ്ക്കല്‍, പയസ് ആലപ്പാട്ട്, രാജു ഇഞ്ചനാട്ട്, ഷിബു മുളയാനികുന്നേല്‍, തങ്കച്ചന്‍ വെട്ടികാട്ട്, ടോമി ചക്കുങ്കല്‍, സാജന്‍ ഉറുമ്പില്‍, ഫിലിപ്പ് വേളുപറമ്പില്‍, ജോസ് പുറമഠം, ജോയി കരിംകുറ്റി, അലക്സ് മുല്ലപള്ളി എന്നിവര്‍ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ജോസ് ഓലിയാനിക്കല്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേകുറ്റ്