പ്രഥമ ക്നാനായ ഫൊറോന ബൈബിള്‍ കലോത്സവം പ്രൌഡോജ്വലമായി
Wednesday, September 23, 2015 6:32 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന സേക്രഡ് ഹാര്‍ട്ട് ഫൊറോനായുടെ പ്രഥമ ക്നാനായ ഫൊറോന ബൈബിള്‍ കലോത്സവം പ്രൌഡോജ്വലമായി.

സെപ്റ്റംബര്‍ 12നു രാവിലെ ഒമ്പതിന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ ബലിയോടൊപ്പം ഏഞ്ചല്‍സ് മീറ്റ്, ജൂബിലി ദമ്പതികളെ ആദരിക്കുന്ന ചടങ്ങുകള്‍ എന്നിവ നടന്നു.

തുടര്‍ന്നു നടന്ന ഉദ്ഘാടന സമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ക്നാനായ റീജണ്‍ ഡയറക്ടര്‍ മോണ്‍. ഫാ. തോമസ് മുളവനാല്‍ സ്വാഗതം ആശംസിച്ചു. ഫാ. ഫിലിപ്പ് രാമച്ചനാട്ട് ആശംസാപ്രസംഗവും ഫാ. സുനി പടിഞ്ഞാറേക്കര നന്ദിയും പറഞ്ഞു. സമ്മേളനത്തില്‍ ഫാ. ഏബ്രാഹം മുത്തോലത്തിനോടൊപ്പം മദര്‍ സേവ്യര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളി, ട്രസ്റി കോ-ഓര്‍ഡിനേറ്റര്‍മാരായ റ്റിറ്റോ കണ്ടാരപ്പള്ളി, തോമസ് നെടുവാമ്പുഴ, രാജു തൈമാലില്‍, ഡോമി തറയില്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നു മൂന്നു സ്റേജുകളിലായി അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന യുവജനോത്സവത്തില്‍, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനയുടെ കീഴിലുള്ള വിവിധ ഇടവകളുടേയും മിഷനുകളുടേയും കലാകാരന്മാരും കലാകാരികളും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് ഫാ. സുനി പടിഞ്ഞാറേക്കരയുടെ നേതൃത്വത്തില്‍ ആരാധനയും പ്രത്യേക പ്രാര്‍ഥനകളും നടന്നു.

വൈകുന്നേരം 5.30നു നടന്ന സമാപന സമ്മേളനം സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു. മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ഏബ്രാഹം മുത്തോലത്ത് സ്വാഗതം ആശംസിച്ചു.

ബൈബിള്‍ കലോത്സവം സ്പോണ്‍സര്‍ ചെയ്ത 1000 ഡോളര്‍ സ്പോണ്‍സര്‍ ചെയ്ത മാത്യു ആന്‍ഡ് അല്‍ഫോണ്‍സ പൂത്തറ, ജൈബു ആന്‍ഡ് ഏലമ്മ കുളങ്ങര, ജോയ് ആന്‍ഡ് ഫിന്‍സി നെടിയകാല, ജോസ് ആന്‍ഡ് സീനാ എള്ളങ്കയില്‍, കുര്യന്‍ ആന്‍ഡ് മോളമ്മ തൊട്ടിച്ചിറ, ഫിലിപ് ആന്‍ഡ് ഡോളി പുത്തന്‍പുരയില്‍ എന്നിവരെയും 500 ഡോളര്‍ സ്പോണ്‍സര്‍ ചെയ്ത ഷാജി ആന്‍ഡ് മിനി ഇടാട്ട്, ഷൈനി കുര്യന്‍ നീറ്റുകാട്ട്, തോമസ് ആന്‍ഡ് ആന്‍സി ഐക്കരപറമ്പില്‍, ജോണ്‍ ആന്‍ഡ് ലിറ്റി പാട്ടപതി, ജോസ് ആന്‍ഡ് മേരി പിണര്‍ക്കയില്‍, ജൈമോന്‍ ആന്‍ഡ് ഷൈനി നന്ദികാട്ട്, എന്നിവരേയും 250 ഡോളര്‍ സ്പോണ്‍സര്‍ ചെയ്ത ഡോ. സിജു ആന്‍ഡ് മാഗി, റ്റിറ്റോ ആന്‍ഡ് ഷേര്‍ലി കണ്ടാരപ്പള്ളി, തമ്പി ആന്‍ഡ് നീത ചെമ്മാച്ചേല്‍, സണ്ണി ആന്‍ഡ് മോളി മുത്തോലം, കുര്യന്‍ ആന്‍ഡ് ഏലമ്മ നെല്ലാമറ്റം, രാജന്‍ ആന്‍ഡ് എത്സി കല്ലടാന്തിയില്‍, സിറിയക് കൂവക്കാട്, ജോര്‍ജ് ആന്‍ഡ് ലിസി തോട്ടപ്പുറം എന്നിവരെ ആദരിച്ചു.

മോണ്‍. തോമസ് മുളവനാല്‍, ഫാ. ഫിലിപ്പ് രാമച്ചനാട്ട്, ഫാ. സുനി പടിഞ്ഞാറേക്കര, റ്റോണി പുല്ലാപ്പള്ളി, കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി, കോംപറ്റീഷന്‍ കണ്‍വീനര്‍ ജോസീന ചെരുവില്‍, എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍ മേരി ആലുങ്കല്‍, പബ്ളിസിറ്റി കണ്‍വീനര്‍ ബിനോയ് കിഴക്കനടി, ലിറ്റര്‍ജി കണ്‍വീനര്‍ സജി മാലിത്തുരുത്തേല്‍, പ്രോഗ്രാം കണ്‍വീനര്‍ തമ്പി ചാഴികാട്ട്, ഫൈനാന്‍സ് കണ്‍വീനര്‍ സാനു കളപ്പുര, ഫുഡ് കണ്‍വീനര്‍ മത്തിയാസ് പുല്ലാപ്പള്ളി, ഏയ്ഞ്ചല്‍സ് മീറ്റ് കണ്‍വീനര്‍ ബിനു എടകര എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിവിധ ഇടവകളുടെയും മിഷനുകളുടെയും ആഭിമുഖ്യത്തില്‍ കലാസന്ധ്യയും തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.

യുവജനോത്സവത്തിന്റെ വിജയത്തിനായി കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, ജിമ്മി മുകളേല്‍, ജോര്‍ജ് പുള്ളോര്‍കുന്നേല്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, റ്റിറ്റോ കണ്ടാരപ്പള്ളി, സ്റീഫന്‍ ചൊള്ളമ്പേല്‍, ബിനോയ് പൂത്തുറയില്‍, മനോജ് വഞ്ചിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി