കല കുവൈറ്റ് വര്‍ഗീയവിരുദ്ധ സമ്മേളനം: പിണറായി വിജയന്‍ പങ്കെടുക്കും
Wednesday, September 23, 2015 6:31 AM IST
കുവൈറ്റ് സിറ്റി: പിറന്ന നാടിന്റെ മത നിരപേക്ഷതയും സാഹോദര്യവും തകര്‍ക്കാനുള്ള വര്‍ഗീയ ശക്തികളുടെ കുത്സിത ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുവാനും മാനവികത ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശവുമുയര്‍ത്തി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയവിരുദ്ധ സമ്മേളനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മുഖ്യ പ്രഭാഷണം നടത്തും.

ഒക്ടോബര്‍ രണ്ടിനു (വെള്ളി) അബാസിയ മറീന ഹാളില്‍ വൈകുന്നേരം അഞ്ചിനാണ് സമ്മേളനം. കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. കുവൈത്തിന്റെ എല്ലാ മേഖലകളില്‍നിന്നു സമ്മേളനസ്ഥലത്ത് എത്തിച്ചേരുന്നതിനുള്ള വാഹന സൌകര്യം കല കുവൈത്ത് പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 67765810 66863957 97458105.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍