ഫൊക്കാന കാനഡ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ഒക്ടോബര്‍ 30ന്
Tuesday, September 22, 2015 8:18 AM IST
ടൊറേന്റോ: ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനു മുന്നോടിയായുള്ള കാനഡ റീജണല്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ് ഒക്ടോബര്‍ 30നു (വെള്ളി) നടക്കും. വൈകുന്നേരം ഏഴിനു ടൊറേന്റോ മലയാളി സമാജം (5100, മെയിന്‍ഗേറ്റ്, മിസിസൌഗ) വെസ്റ് സെന്ററിലാണ് സംഗമം നടക്കുകയെന്ന് റീജണല്‍ വൈസ് പ്രസിഡന്റ് കുര്യന്‍ പ്രക്കാനം അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ജോ. ട്രഷറര്‍ സണ്ണി ജോസഫ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ബിജു കട്ടത്തറ, ബോര്‍ഡ് മെംബര്‍ മാറ്റ് മാത്യു, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, യുവജനവിഭാഗം പ്രതിനിധികളായ ജയ്ന്‍ ജോസഫ്, ജോമി കാരക്കാട്ട് എന്നിവരും റീജണല്‍ അസോസിയേഷന്‍ പ്രസിഡന്റുമാരും പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: കുര്യന്‍ പ്രക്കാനം 647 771 9041. ഡിന്നറും ഉണ്ടായിരിക്കും.

ടൊറന്റോയ്ക്കു സമീപം മാര്‍ക്കം ഹില്‍ട്ടണ്‍ സ്വീറ്റ്സില്‍ 2016 ജൂലൈ ഒന്നു മുതല്‍ നാലു വരെയാണ് ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം