സൂറിച്ചില്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 17, 24 തീയതികളില്‍
Tuesday, September 22, 2015 6:06 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രശസ്ത സ്പോര്‍ട്സ് ക്ളബ് ആയ ഇന്തോ-സ്വിസ് സ്പോര്‍ട്സ് ക്ളബ് ഒരുക്കുന്ന അന്താരാഷ്ട്ര ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 17, 24 തീയതികളില്‍ നടക്കും. സൂറിച്ചിലെ വെറ്റ്സിക്കൊണിലാണു മത്സരം (ടവൌഹേേല ദീില ണല്വേശസീി, ദൌലൃരവലൃൃമലൈ 69, 8620 ണല്വേശസീി, ദൌൃശരവ).

17നു കുട്ടികള്‍ക്കും മിക്സഡ് ജോടികള്‍ക്കും അമ്പതിനു മുകളിലുള്ള പുരുഷന്മാര്‍ക്കും മത്സരം നടക്കും. 24നു വനിത, പുരുഷ ജോഡികളുടെ മത്സരം അരങ്ങേറും. സമ്മാനദാന ചടങ്ങിനുശേഷം പുതുമകള്‍ നിറഞ്ഞ സ്റേജ് ഷോയും ഉണ്ടായിരിക്കുമെന്ന് പിആര്‍ഒ ടെര്‍ളി കണ്ടങ്കരി അറിയിച്ചു.

ഫ്രീക് ഔട്ട് 6 സൂറിച്ച് ഒരുക്കുന്ന ലൈവ് മ്യൂസിക്കും ഫയെസ്റ ലാറ്റിന നൃത്തവും കൂടാതെ ബോളിവുഡ് ഡാന്‍സുകളും കൂടി നിറപ്പകിട്ടാര്‍ന്ന കലാവിരുന്നുകളാണു സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.

സൂറിച്ച് ജില്ലാ സ്പോര്‍ട്സ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഇന്തോ-സ്വിസ് സ്പോര്‍ട്സ് ക്ളബ് അന്താരാഷ്ട്ര ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും ഗാലയും ഒരുക്കുന്നത്. നൂറുകണക്കിനു സ്വദേശികളും ഇന്ത്യക്കാരും പങ്കെടുക്കുന്ന സൂറിച്ചിലെ ഏക മഹാമേളയാണിത്.

വിവരങ്ങള്‍ക്ക്: ടൈറ്റസ് പുത്തന്‍വീട്ടില്‍ (പ്രസിഡന്റ്) 076 4041340, ബെന്നി പിട്ടാപിള്ളി (ട്രഷറര്‍) 044 991 5157, ടൈറ്റസ് നടുവത്തുമുറിയില്‍ (സെക്രട്ടറി) 055 442 7044, വര്‍ഗീസ് എടാട്ടുകാരന്‍ (ഇവന്റ് മാനേജര്‍) 079 700 21 90. ഓണ്‍ ലൈന്‍ രജിസ്ട്രേഷന് ംംം.ശിറീംശുീൃ.രവ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍