ന്യൂയോര്‍ക്ക് ക്നാനായ ഫൊറോന കലോത്സവം ശ്രദ്ധേയമായി
Tuesday, September 22, 2015 5:56 AM IST
ന്യൂയോര്‍ക്ക്: ലോംഗ്ഐലന്‍ഡിലെ സെന്റ് സ്റീഫന്‍സ് പള്ളിയങ്കണത്തില്‍ നടന്ന ഫൊറോന ബൈബിള്‍ കലോത്സവത്തിനു പരിസമാപ്തിയായി. മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്ത കലാമാമാങ്കത്തിനു ഫൊറോനയുടെ കീഴിലുള്ള ആറു മിഷനുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ കാഴ്ചവച്ചു. ബൈബിള്‍ കഥകളെ അടിസ്ഥാനമാക്കി കുടുംബങ്ങളില്‍ എങ്ങനെ ക്നാനായ കത്തോലിക്ക വിശ്വാസം ഊട്ടിയുറപ്പിക്കാനാകുമെന്നാണു കലാവതരണത്തിലൂടെ ഫൊറോന ലക്ഷ്യംവച്ചത്.

ഫാ. മാത്യു മണക്കാട്ടിന്റെ നേതൃത്വത്തില്‍ നടന്ന ബൈബിള്‍ ജെപ്പര്‍ടി ശ്രദ്ധേയമായി. ഫൊറോന തലത്തില്‍ വിവിധ പ്രായക്കാര്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായവര്‍ക്കു മാര്‍ മാത്യു മൂലക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഫൊറോന വികാരി ഫാ. ജോസ് തറയ്ക്കല്‍, ഫാ. മാത്യു മണക്കാട്ട്, ഫാ. ബെന്നി കട്ടേല്‍, ഫൊറോന സെക്രട്ടറി തോമസ് പാലിച്ചേരി, ജോസ് കോരക്കുലില്‍, ഷാജി വെമ്മേനി, ഷിനോ മറ്റം തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ