പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ കുടുംബ നവീകരണ സെമിനാര്‍ ഒക്ടോബര്‍ മൂന്നിന്
Tuesday, September 22, 2015 4:46 AM IST
ന്യൂയോര്‍ക്ക്: ഒക്ടോബര്‍ മൂന്നിനു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ കുടുംബ നവീകരണ സെമിനാര്‍ നടക്കും. പ്രശസ്ത ദൈവശാസ്ത്രജ്ഞനും ആത്മീയ ഗുരുവുമായ ഡോ. അബ്രഹാം ഒരപ്പാങ്കല്‍ സെമിനാറിനു നേതൃത്വം കൊടുക്കുന്നു.

സെമിനാറിന്റെ വിശദ വിവരങ്ങള്‍ അറിയിച്ചുകൊണ്ടുള്ള വികാരി ഫാ. ക്രിസ്റിയുടെ അറിയിപ്പില്‍, ഫ്രാന്‍സീസ് മാര്‍പാപ്പ ഈവര്‍ഷം കുടുംബവര്‍ഷമായി പ്രഖ്യാപിച്ച കാര്യം ഊന്നിപ്പറഞ്ഞു സെമിനാറില്‍ രജിസ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ വിമന്‍സ് ഫോറം ഭാരവാഹികളുമായി ബന്ധപ്പെടുക: മരിയ തോട്ടുകടവില്‍ 973 699 7825, ാമൃശമ.ഷ.വീേൌസമറമ്ശഹ@ഴാമശഹ.രീാ , പ്രിയ ലൂയീസ് 201 444 6199.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം