രോഹിണിയില്‍ പാദ്രേ പിയോയുടെ തിരുനാള്‍ സെപ്റ്റംബര്‍ 23ന്
Monday, September 21, 2015 6:13 AM IST
ന്യൂഡല്‍ഹി: രോഹിണി സെന്റ് പാദ്രേ പിയോ ഇടവകയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ പാദ്രേ പിയോയുടെ തിരുനാള്‍ ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 23നു (ബുധന്‍) വൈകുന്നേരം ഏഴിന് സെക്ടര്‍ മൂന്നിലെ ഭഗവാന്‍ മഹാവീര്‍ എംസിഡി കമ്യൂണിറ്റി സെന്ററിലാണ് തിരുനാളാഘോഷം.

വിശുദ്ധ കുര്‍ബാനക്ക് ഫാ. ഫിനില്‍ ഈഴേറാത്ത് സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി 8.30ന് ഇടവകയിലെ പിതൃവേദി അവതരിപ്പിക്കുന്ന 'ഒടിയനും കിങ്കരന്മാരും' എന്ന നാടകവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്