ഹൂസ്റണില്‍ 'ജയറാം ഷോ 2015' സെപ്റ്റംബര്‍ 27ന്
Monday, September 21, 2015 6:13 AM IST
ഹൂസ്റണ്‍: അമേരിക്കയില്‍ നിരവധി നഗരങ്ങളില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു മുന്നേറുന്ന 'ജയറാം ഷോ 2015' ആസ്വദിക്കാന്‍ ഹൂസ്റണ്‍ നിവാസികള്‍ക്കും അവസരം ഒരുങ്ങുന്നു.

ഹൂസ്റണിലെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ദേവാലയ നിര്‍മാണ ഫണ്ടിലേക്കുളള ധനസമാഹരണാര്‍ഥം നടത്തുന്ന ഷോ സെപ്റ്റംബര്‍ 27നു (ശനി) വൈകുന്നേരം 5.30ന് ആരംഭിക്കും.

ആധുനിക സാങ്കേതിക സൌകര്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ബയോ മ്യൂസിക് സെന്റര്‍ (520 ഠല്വഃറ ട. ഒീൌീി – 77002) ആണ് മെഗാ ഷോയ്ക്ക് വേദിയാകുന്നത്.

വിവിധ ഭാഷകളില്‍ കലാമൂല്യമുളളതും ജനശ്രദ്ധയാകര്‍ഷിക്കുന്നതുമായ നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുടുംബ മനസുകളില്‍ ഇടം നേടിയ ജയറാമും സംഘവും വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് താരനിശയെ സജീവമാക്കുന്നു. പ്രസിദ്ധ സിനിമാതാരം പ്രിയാമണി, രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ ധര്‍മജന്‍, ആര്യ, ഹരിശ്രീ യൂസഫ്, പാഷാണം ഷാജി, ബിപിന്‍ ശ്രീജിത്, ഉണ്ണിമേനോന്‍, നാദിര്‍ഷാ എന്നിവരുടെ സന്നിധ്യം ജയറാം ഷോയെ ഉജ്ജ്വലമാക്കുന്നു.

ടിക്കറ്റുകള്‍ വിവിധ മലയാളി ഗ്രോസറി കടകളോടൊപ്പം ഓണ്‍ലൈനിലും ലഭ്യമാണ്. ഷമ്യമൃമാവീെംവൌീി.രീാ

വിവരങ്ങള്‍ക്ക്: ഫാ. പി.എം. ചെറിയാന്‍ 281 216 4347, ജോസഫ് ചെറിയാന്‍ 832 466 2810, റോണി 832 317 9983, ജോണ്‍ മാത്യു 908 420 3827.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി