സ്റാറ്റന്‍ ഐലന്‍ഡ് സീറോ മലബാര്‍ മിഷന്‍ സെന്റര്‍ മാറ്റി സ്ഥാപിച്ചു
Monday, September 21, 2015 6:12 AM IST
ന്യൂയോര്‍ക്ക്: പതിമൂന്നു വര്‍ഷമായി സ്റാറ്റന്‍ ഐലന്‍ഡിലെ ബേ സ്ട്രീറ്റിലുളള സെന്റ് മേരീസ് ദേവാലയത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക് മിഷന്‍, ന്യൂയോര്‍ക്ക് അതിരൂപതയുടെയും ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെയും ആശീര്‍വാദത്തോടുകൂടി സമീപത്തുളള സെന്റ് ജോസഫ് ദേവാലയത്തിലേക്ക് മാറ്റി സ്ഥാപിച്ചു.

ഓഗസ്റ് 30നു (ഞായര്‍) വൈകുന്നേരം നാലിന് സെന്റ് മേരീസ് പളളിയില്‍ നിന്നും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് ആരംഭിച്ച ഘോഷയാത്ര ടോം കിന്‍സ് അവന്യുവില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ് പളളിയില്‍ പ്രവേശിക്കുകയും അവിടെ കുഞ്ഞച്ചന്റെ രൂപം പുനപ്രതിഷ്ഠിക്കുകയും ചെയ്തു.

ചടങ്ങില്‍ സെന്റ് ജോസഫ് പളളിയിലെ പാസ്റര്‍ ഫാ. ഫ്രെഡി സീറോ മലബാര്‍ സമൂഹത്തെ സ്വാഗതം ചെയ്യുകയും എല്ലാവിധ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് വികാരി ഫാ. സിബി വെട്ടിയോലില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോ കാരിക്കുന്നേല്‍, ഫാ. ടോമി മാംപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ജോര്‍ജ് മുണ്ടിയാനിയുടെ നേതൃത്വത്തിലുളള ഗായക സംഘം തിരുക്കര്‍മ്മങ്ങള്‍ ഭക്തി സാന്ദ്രമാക്കി.

തുടര്‍ന്നു ആഷ് ലി മത്തായിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിഭവ സമൃദ്ധമായ അത്താഴവിരുന്നിന് ഷാജി മാത്യു, സ്റാന്‍ലി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. കൈക്കാരന്‍ ദേവസ്യാച്ചന്‍ മാത്യു, സെക്രട്ടറി ബേബി ആന്റണി, കണ്‍വീനര്‍ തോമസ് തോമസ്, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ടോം തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

പള്ളിയുടെ വിലാസം: 463 ഠീാുസശി അ്ല, ടമേലിേ കഹെമിറ, ചഥ10305.

റിപ്പോര്‍ട്ട്: ബേബിച്ചന്‍ പൂഞ്ചോല