മര്‍ത്തോമ സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണം: ഒക്ടോബര്‍ രണ്ടിന്
Monday, September 21, 2015 6:12 AM IST
ന്യൂയോര്‍ക്ക്: മലങ്കര മര്‍ത്തോമ സുറിയാനി സഭയുടെ പുതിയ സഫ്രഗന്‍ മെത്രാപ്പോലീത്തയായി ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് എപ്പിസ്കോപ്പായെ നിയമിച്ചു. സ്ഥാനാരോഹണം ഒക്ടോബര്‍ രണ്ടിനു (വെളളി) രാവിലെ എട്ടിന് റാന്നി ക്രിസ്തോസ് മാര്‍ത്തോമ പളളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുമെന്ന് ഡോ. ജോസഫ് മര്‍ത്തോമ മെത്രാപ്പോലീത്ത നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന മര്‍ത്തോമ ഇടവകള്‍ക്കായി അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് എപ്പിസ്കോപ്പായെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി നിയമിക്കുന്നതോടെ മര്‍ത്തോമ സഭക്ക് രണ്ട് സഫ്രഗന്‍ മെത്രാപ്പോലീത്താമാരായി. ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായണ് ഇപ്പോള്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയായി തുടരുന്നത്. 1978 മുതല്‍ 2 സഫ്രഗന്‍ മെത്രാപ്പോലീത്താമാര്‍ സഭയില്‍ ഉണ്ടായിരിക്കുന്ന കീഴ്നടപ്പ് നിലവില്‍ വന്നത്.

2004 ല്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മെത്രാപ്പോലീത്തയാണ് സഖറിയാസ് മാര്‍ തെയോഫിലോസ് എപ്പിസ്കോപ്പായെ സഫ്രഗന്‍ മെത്രാപ്പോലീത്തായായി നിയമിച്ചത്.

സ്ഥാനരോഹണ ചടങ്ങിലേക്ക് എല്ലാ സഭാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍