സ്റാമ്പുകള്‍ പിന്‍വലിച്ചത് അപലപനീയം: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി
Monday, September 21, 2015 6:06 AM IST
റിയാദ്: ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പേരിലുള്ള സ്റാമ്പുകള്‍ പിന്‍വലിച്ചത് നമ്മുടെ രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച നേതാക്കന്മാരോടുള്ള അനാദരവാണന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപെട്ടു.

സംഘ് പരിവാറിന്റെ ഒളിയജണ്ട ഒരോന്നായി നടപ്പാക്കി കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ രാഷ്ട്രപിതാവായ ഗാന്ധിയുടെ ഘാതകന്റെ സ്റാമ്പ് പുറത്തിറക്കുന്ന കാലം അതിവിദൂരത്തല്ല. ഇത്തരത്തിലുള്ള അധാര്‍മികമായ നീക്കങ്ങളെ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രിയം ഏതുമാകട്ടെ, ഈ രണ്ടു വ്യക്തിത്വങ്ങളും ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്നു എന്ന കാര്യം മോദി സര്‍ക്കാര്‍ ഓര്‍ക്കണമായിരുന്നു. ഈ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരണമെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍