ഡബ്ള്യുഎംസി 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015': രജിസ്ട്രേഷന്‍ ആരംഭിച്ചു
Monday, September 21, 2015 5:59 AM IST
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015'ന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. രക്ഷിതാക്കളുടെയും സംഘാടകരുടേയും സൌകര്യാര്‍ഥം ഇത്തവണ നൃത്താഞ്ജലിക്കും കലോത്സവത്തിനുമായി പ്രത്യേക വെബ്സൈറ്റ് ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ കൂടി മാത്രമേ ഇത്തവണ രജിസ്ട്രേഷന്‍ സ്വീകരിക്കുകയുള്ളൂ. വെബ്സൈറ്റ് വഴി രക്ഷിതാക്കള്‍ക്ക് കുട്ടികളെ മത്സരത്തിനായി രജിസ്റര്‍ ചെയ്ത് 'പെയ്പാല്‍','ക്രെഡിറ്റ് / ഡെബിറ്റ്' കാര്‍ഡുകള്‍ ഉപയോഗിച്ച് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കാന്‍ സൌകര്യം ഉണ്ട്. രജിസ്ട്രേഷന്‍ ഒക്ടോബര്‍ 10ന് അവസാനിക്കും.

മത്സര ഇനങ്ങള്‍, മത്സര നിയമങ്ങള്‍, വിധി നിര്‍ണയത്തിന്റെ മാര്‍ഗരേഖ, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ മത്സരങ്ങളുടെ ഫോട്ടോ/ വീഡിയോ ഗാലറി തുടങ്ങിയവ പുതിയ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൃത്താഞ്ജലി ആന്‍ഡ് കലോത്സവം കൂടുതല്‍ സുതാര്യവും കുറ്റമറ്റതും ആക്കി തീര്‍ക്കാന്‍ ഈ സൌെകര്യങ്ങള്‍ പരമാവധി ഉപയോഗിച്ച് മത്സരങ്ങള്‍ ഒരു വിജയമാക്കാന്‍ ഡബ്ള്യുഎംസിയുടെ എക്സിക്യൂട്ടീവ് കൌണ്‍സില്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.

പുതിയ വെബ്സൈറ്റ് : ംംം.ിൃശവേമിഷമഹശ2015.രീാ

ഡബ്ള്യുഎംസിയുടെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' (ഊയഹശി കിലൃിേമശീിേമഹ അൃ എലശ്െേമഹ ളീൃ ുലീുഹല ീള കിറശമി ഛൃശഴശി), ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് (ശനി, ഞായര്‍) തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ടരീശഹ ങവൌശൃല ചമശീിേമഹ ആീ്യ ടരവീീഹ വേദിയില്‍ അരങ്ങേറും. രാവിലെ ഒമ്പതു മുതല്‍ ചെസ്റ് നമ്പറുകള്‍ വിതരണം ചെയ്തു തുടങ്ങും.

കേരളത്തിലെ സ്കൂള്‍ യുവജനോത്സവ മാതൃകയില്‍ അരങ്ങേറുന്ന മത്സരങ്ങളില്‍ ഇത്തവണ ലോകമെമ്പാടുമുള്ള ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.

ഡബ്ള്യുഎംസിയുടെ എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് മത്സരത്തിന്റെ കോഓര്‍ഡിനേറ്റര്‍.

വിവരങ്ങള്‍ക്ക്: ജോണ്‍ ചാക്കോ 087652157.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍