അരിസോണ മലയാളി അസോസിയേഷന്‍ 'തിരുവോണം 2015' ആഘോഷിച്ചു
Monday, September 21, 2015 5:59 AM IST
അരിസോണ: അമേരിക്കയിലെ അരിസോണ മലയാളി അസോസിയേഷന്‍ തിരുവോണം സെപ്റ്റംബര്‍ 12നു ഫീനിക്സ്ന്റൊ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ ആഘോഷിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

പാരമ്പര്യ കലയായ തിരുവാതിര പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കള്‍ച്ചറല്‍ സെക്രട്ടറി സജിത്ത് തൈവളപ്പില്‍ സാംസ്കാരിക സമ്മേളനത്തിനു നേതൃത്വം നല്‍കി. സുജാതകുമാര്‍, അനിത ബിനു, രോഹിത് കുമാര്‍ എന്നിവര്‍ മുഖ്യ സംഘാടകരായി പ്രവര്‍ത്തിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജോസ് വടകര ഓണാശംസ നല്‍കി. സ്ഥാപക നേതാവായ ഡോ. കല്യാണിമങ്ങലത്തിനു റേച്ചല്‍ മിശ്ര പൊന്നാട നല്‍കി ആദരിച്ചു. അസോസിയേഷന്റെ ക്രിയാത്മക പങ്കാളിയായ ഡോ. ജോര്‍ജ് മരങ്ങോലിയുടെ 16-ാമത്തെ സാഹിത്യകൃതി 'ജപ്പാന്റെ കാണാപ്പുറങ്ങള്‍' എന്ന പുസ്തകം ഇന്ത്യാ അസോസിയേഷന്‍  പ്രസിഡന്റ് സതീഷ് അമ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു.

സമ്മേളനത്തിന്റെ മുഖ്യ സ്പോണ്‍സര്‍ ആയ ഗ്രാന്റ് കാനിയോന്‍ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പ്രതിനിധിയായ ഉലഅിറൃലമഅസേശി ന് ഓണപുടവ നല്‍കി കേരളത്തിന്റെ സംസ്കാരം വ്യക്തമാക്കി. മുത്തുക്കുടയുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ മാവേലി മന്നനെ സ്വീകരിച്ചു. പ്രശാന്ത് മാവേലിയായി വേഷമണിഞ്ഞു. പ്രകാശ് മുക്കല്‍, ഫ്രാന്‍സിസ് മാത്യു എന്നിവര്‍ ചെണ്ടമേളത്തിനു നേതൃത്വം നല്‍കി. കുട്ടികളും മുതിര്‍ന്നവരും താളത്തിനൊത്ത് ചുവടുവച്ചു.

ശ്രീകുമാര്‍ നമ്പ്യാരും ബൈജു തോമസും ചേര്‍ന്നൊരുക്കിയ വിഭവ സമൃദ്ധമായ സദ്യ അംഗങ്ങള്‍ ആവോളം ആസ്വദിച്ചു. ബാല രവീന്ദ്രന്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജയന്‍ നായര്‍, ബിനു തങ്കച്ചന്‍, വിനു തോമസ്, വിദ്യാവാര്യര്‍, ഡോ. മഞ്ജു നായര്‍, കിരണ്‍ കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജോസഫ് വടക്കന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. മോഹനന്‍