നിത്യസഹായ മാതാവിന്റെ തിരുനാളും മാര്‍ ജോയി ആലപ്പാട്ടിന് സ്വീകരണവും
Monday, September 21, 2015 5:56 AM IST
വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ സീറോ മലബാര്‍ മിഷന്റെ മധ്യസ്ഥയായ നിത്യസഹായ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ നാലിനു (ഞായര്‍) ആഘോഷവും മാര്‍ ജോയി ആലപ്പാട്ടിന് സ്വീകരണവും നല്‍കുന്നു.

മേരിലാന്റിലുള്ള ഡാണ്‍സ് ടൌണിലെ ഔവര്‍ ലേഡി ഓഫ് വിസിറ്റേഷന്‍ ചര്‍ച്ചിലാണ് (ഛൌൃ ഘമറ്യ ീള ഢശശെമേശീിേഇവൌൃരവ, 14139 ടലിലമ ഞീമറ, ഉമൃിലീംി, ങഉ 20874) ആഘോഷ പരിപാടികള്‍.

തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ 25നു (വെള്ളി) മുതല്‍ ഒക്ടോബര്‍ മൂന്നു (ശനി) വരെ മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു പുഞ്ചായിലിന്റെ നേതൃത്വത്തില്‍ എല്ലാദിവസം രാത്രി 8.30-ന് ജപമാല, നൊവേന, പ്രസംഗം എന്നിവ നടക്കും. ഈ ചടങ്ങുകള്‍ക്ക് നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് ടെലിഫോണ്‍ മാര്‍ഗം (1 - 712 432 0265 പിന്‍ 373991) പങ്കെടുക്കാവന്നതാണ്.

പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ നാലിന് ഉച്ചകഴിഞ്ഞ് ഒന്നിന് മാര്‍ ആലപ്പാട്ടിനു സ്വീകരണം നല്‍കും. തുടര്‍ന്ന് ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം എന്നിവ നടക്കും. ദിവ്യബലിയില്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മിത്വം വഹിക്കും. ഫാ. മാത്യു പുഞ്ചായില്‍, ഫാ. ബിനോയ് അക്കാലയില്‍ ഒഎസ്എസ്ടി, ഫാ. ജോഷി മാപ്പിളപ്പറമ്പില്‍ ഒഎസ്എസ്ടി, ഫാ. ഡേവിഡ് കണ്ണാര്‍ക്കാട്ട് സിഎസ്ആര്‍, ഫാ. മത്തായി മണ്ണൂര്‍വടക്കേതില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം