ഫ്രണ്ട്സ് ഓഫ് ഇല്ലനോയി മലയാളി അസോസിയേഷന്‍ യോഗം ഒക്ടോബര്‍ മൂന്നിന്
Monday, September 21, 2015 5:55 AM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഭാവിപരിപാടി നിര്‍വഹണ യോഗം ഒക്ടോബര്‍ മൂന്നിനു (ശനി) വൈകുന്നേരം 6.30-ന് മൌണ്ട് പ്രോസ്പെക്ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 ട. ഋഹാവൌൃ ഞറ.) നടക്കും. 1991-ല്‍ രൂപീകൃതമായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ജൂബിലി വര്‍ഷമായ 2016, സമുചിതമായി ആഘോഷിക്കുവാനുള്ള അസോസിയേഷന്റെ തീരുമാനത്തിനു സംഘടനരൂപം നല്‍കാനാണ് യോഗം ചേരുന്നത്.

1991-ല്‍ രൂപംകൊണ്ട ഐഎംഎയില്‍ ആദ്യകാലം മുതല്‍ സഹകരിച്ചുവരുന്നവര്‍ക്കും ഇടക്കാലങ്ങളില്‍ പല കാരണങ്ങളാല്‍ സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തവര്‍ക്കും സംഘടനയുമായി ബന്ധപ്പെടാനുള്ള അവസരമായിട്ടാണ് സംഗമം ഉദ്ദേശിക്കുന്നത്.

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഷിക്കാഗോ പ്രവാസി മലയാളി ചരിത്രത്തില്‍ അവര്‍ണനീയമായ സ്ഥാനമാണുള്ളത്. പ്രതിബന്ധങ്ങളുടെ മുന്നില്‍ പതറാതെ ധീരമായി മുന്നോട്ടുപോകുന്ന ചരിത്രമാണ് ഐഎംഎയുടേത്. 25 വര്‍ഷം പിന്നിടുമ്പോള്‍ പ്രവാസി മലയാളി ജീവിതത്തില്‍ അസോസിയേഷന് എങ്ങനെ കൂടുതല്‍ ഗൌരവമായി ഇടപെടാന്‍ കഴിയും എന്നതായിരിക്കും യോഗത്തിന്റെ ചര്‍ച്ചാവിഷയം.

വിവരങ്ങള്‍ക്ക്: സാം ജോര്‍ജ് (പ്രസിഡന്റ്) 773 671 6073, ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357, രാജു പാറയില്‍ (ട്രഷറര്‍) 630 768 4918.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം