മഞ്ചേരി സി.എച്ച് സെന്റര്‍ ഫണ്ട് കൈമാറി
Saturday, September 19, 2015 8:59 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മഞ്ചേരി സിഎച്ച് സെന്ററിനുവേണ്ടി സ്വരൂപിച്ച ഫണ്ട് ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര മഞ്ചേരി സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് റഫീഖ് മഞ്ചേരിക്കു കൈമാറി.

ബത്ഹ ന്യൂ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മല്‍ കോയ, ഗ്രേസ് ജനറല്‍ സെക്രട്ടറി അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, ഷരീഫ് സാഗര്‍, മഞ്ചേരി സിഎച്ച് സെന്റര്‍ ഭാരവാഹികളായ ബദറുദ്ദീന്‍, മുഹമ്മദ് പുത്തലത്ത്, ബഷീര്‍ വല്ലാഞ്ചിറ ജില്ലാ ഭാരവാഹികളായ അഡ്വ. അനീര്‍ ബാബു, അഷ്റഫ് കല്‍പ്പകഞ്ചേരി, ഹമീദ് വെട്ടത്തൂര്‍, യൂനുസ് സലീം താഴെക്കോട്, ഷൌക്കത്ത് കടമ്പോട്, സാജിദ് മൂന്നിയൂര്‍, ഹാരിസ് തലാപ്പില്‍ മണ്ഡലം ഭാരവാഹികളായ ഷെയ്ഖ് മുജീബ്, സലിം മുണ്േടാടന്‍, സാലിഹ് അമ്മിനിക്കാട്, നാസര്‍ പെരിന്തല്‍മണ്ണ, ബുഷൈര്‍ താഴെക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍