കോണ്‍സുല്‍ ജനറലുമായി പി. ഉബൈദുള്ള കൂടിക്കാഴ്ച നടത്തി
Saturday, September 19, 2015 8:57 AM IST
ദുബായി: പ്രവാസി ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടി പി. ഉബൈദുള്ള എംഎല്‍എ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലുമായി ചര്‍ച്ച നടത്തി.

ലേബര്‍ കേസുകളില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് അടിസ്ഥാനജീവിത സൌകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നും തൊഴില്‍ ചൂഷണം നേരിടുന്നവരുടെ പ്രശ്നങ്ങളില്‍ ഉടനടി പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എംഎല്‍എയുടെ ആവശ്യങ്ങള്‍ ഗൌരവപൂര്‍വം കാണുമെന്നും അടിയന്തര നടപടികള്‍ക്കായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റിനെ ബോധ്യപ്പെടുത്തുമെന്നും കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ഉറപ്പു നല്‍കി.

ചടങ്ങില്‍ ദുബായി കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, കോണ്‍സുല്‍ പി. മോഹന്‍, സ്റില്‍ടെക് ട്രൂപ്പ് ചെയര്‍മാന്‍ ഷരീഫ് മംഗരതൊടി എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍