ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം വോളന്റിയര്‍ മീറ്റ് സംഘടിപ്പിച്ചു
Saturday, September 19, 2015 8:52 AM IST
ജിദ്ദ: ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിനു കീഴില്‍ ഈ വര്‍ഷം ഹജ്ജ് സേവനത്തിനായി വരുന്ന വോളന്റിയര്‍മാര്‍ക്കായി ഷറഫിയ ഇംപാല വില്ലയില്‍ വിപുലമായ രീതിയില്‍ വോളന്റിയര്‍ മീറ്റ് സംഘടിപ്പിച്ചു.

മാസ്റര്‍ മുഹമ്മദ് ഹാദിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ഫോറം കണ്‍വീനര്‍ നസീര്‍ വാവ കുഞ്ഞു സ്വാഗതം പറഞ്ഞു. ഉദ്ഘാടകന്‍ വി.പി. മുഹമ്മദ് അലി സാഹിബ് 'ഹജ്ജു സേവനവും ആരോഗ്യ സംരക്ഷണവും' എന്ന വിഷയത്തില്‍ ക്ളാസെടുത്തു. ചെയര്‍മാന്‍ അബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു.

ഇരുപതിലധികം സംഘടനകളുടെ പ്രതിനിധികളായി ഈ വര്‍ഷം സേവനത്തിനു തയാറായി രജിസ്റര്‍ ചെയ്ത വോളന്റിയര്‍മാരില്‍ അധിക പേരും സന്നിഹിതരായിരുന്നു. ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ ഇസ്മായില്‍ കല്ലായി ഹജ്ജ് സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുള്‍ റഹ്മാന്‍ വണ്ടൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവര്‍ത്തകര്‍ക്ക് ഏറെ ഉപകാരപെടുന്ന രീതിയില്‍ സദസിനെ ആവേശം കൊള്ളിച്ചുകൊണ്ട് സിജി ജിദ്ദ ചാപ്റ്റര്‍ പ്രതിനിധി റഷീദ് അമീറിന്റെ നേതൃത്വത്തില്‍ നേതൃ പരിശീലന ക്ളാസ് പുതിയൊരു അനുഭവമായി. നാസര്‍ ചാവക്കാട് വിവിധ ഭാഷയില്‍ മാപ് റീഡിംഗ് നടത്തി. ശിഹാബ് സലഫി ഉദ്ബോധന ക്ളാസ് നടത്തി.

വോളന്റിയര്‍ ക്യാപ്റ്റന്‍ ഹാഷിം കോഴിക്കോട്, മൊയ്തീന്‍ കളിക്കാവ്, അബ്ദുള്‍ ഗഫൂര്‍ പാണബ്ര, കെ.ടി.എ മുനീര്‍, അന്‍വര്‍ വടക്കെങ്ങര, മുഹമ്മദ് റാഷി, കെ.ടി. മുസ്തഫ പെരുവള്ളൂര്‍, മുംതാസ് അഹമ്മദ്, ഷാനവാസ് വണ്ടൂര്‍, വി.കെ. ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഒഴൂര്‍ റഷീദ് നന്ദി പറഞ്ഞു.