ലാല്‍ കെയേഴ്സ് ബഹറിന്‍ ഓണം- ഈദ് ആഘോഷിച്ചു
Saturday, September 19, 2015 7:07 AM IST
മനാമ: മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ്, ലാല്‍ കെയേഴ്സ് ബഹറിന്‍ നടത്തിയ ഓണം- ഈദ് ആഘോഷം വ്യത്യസ്തമായി.

സല്‍മാനിയ ഗ്രീന്‍ കാപ്സിക്കം റസ്ററന്റില്‍ മൌനപ്രാര്‍ഥനയോടെ തുടങ്ങിയ ഓണാഘോഷ പരിപാടി ബഹറിനിലെ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ കെ.ടി. സലിം നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി എഫ്.എം. ഫൈസല്‍ നിയന്ത്രിച്ചു. ചടങ്ങില്‍ സാധാരണക്കാരന്റെ സമൂഹ്യപ്രവര്‍ത്തകന്‍ എന്നു പറയാവുന്ന സലാം മമ്പാട്ടുമൂലയെ ലാല്‍ കെയേഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ മൊമന്റോയും കെ.ടി. സലിം പൊന്നാടയും നല്‍കി ആദരിച്ചു.

ആഘോഷ പരിപാടിക്കുവേണ്ടി മോഹന്‍ലാല്‍ അയച്ചുതന്ന ഓഡിയോ റിക്കാര്‍ഡ് സദസ് വന്‍ കൈയടികളോടെ ആണു സ്വീകരിച്ചത്. തുടര്‍ന്നു നടന്ന ആഘോഷ പരിപാടികളില്‍ പ്രമോദ് എടപ്പാള്‍, കിരീടം ഉണ്ണി, ഹരിദാസ്, ഷൈജു എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച കോമഡി സ്കിറ്റ് പ്രവാസ ജീവിതത്തിന്റെ

തമാശകളില്‍ പൊതിഞ്ഞ വേവലാതികളുടെ നേര്‍രൂപമായിരുന്നു. ശരത്, മുഹമ്മദ് അബ്ദുള്‍ ഖാദര്‍, ബിന്‍ ഫൈസല്‍ എന്നിവര്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചു. മള്‍ട്ടിമീഡിയ മോഹന്‍ലാല്‍ ഫിലിം ക്വിസിലൂടെ നിരവധി സമ്മാനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനിച്ചു.

നടന്ന ഓണം- ഈദ് ആഘോഷ പരിപാടികള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ ജ്യോതിഷ് പണിക്കര്‍ നന്ദി പറഞ്ഞു.

ഓണസദ്യക്കും മറ്റു കലാ പരിപാടികള്‍ക്കും പ്രജില്‍ പ്രസന്നന്‍, ടിറ്റോ ഡേവിസ്, മനോജ് മണികണ്ഠന്‍, കിരീടം ഉണ്ണി, ഷൈജു, വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.