ഫ്രട്ടേണിറ്റി ഫോറം വോളന്റിയര്‍ ക്യാപ്റ്റന്‍മാര്‍ക്കു പരിശീലനം നല്‍കി
Saturday, September 19, 2015 7:07 AM IST
ജിദ്ദ: അറഫ, മിന എന്നിവിടങ്ങളില്‍ വോളന്റിയര്‍ സേവനത്തിനിറങ്ങുന്ന ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം വോളന്റിയര്‍ ക്യാപ്റ്റന്‍മാര്‍ക്കു പരിശീലനം നല്‍കി.

വെള്ളിയാഴ്ച ഷറഫിയയില്‍ നടന്ന പരിപാടി ഐപിഡബ്ള്യുഎഫ് പ്രസിഡന്റ് ഖാദര്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു.

പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മിനയില്‍ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് ഫോറം വോളന്റിയര്‍മാരെ രംഗത്തിറക്കുന്നത്. ഒരോ ടീമിനും ക്യാപ്റ്റന്‍മാരെ നിശ്ചയിച്ചു. ചടങ്ങില്‍ ഐപിഡബ്ള്യുഎഫ് മെംബര്‍ സക്കറിയ, ഫ്രട്ടേണിറ്റി ഫോറം വോളന്റിയര്‍ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുറൌഫ് ചേറൂര്‍, അസിസ്റന്റ് കോഓര്‍ഡിനേറ്റര്‍ എന്‍ജിനിയര്‍ മുദസിര്‍ മംഗലാപുരം, റീജണല്‍ പ്രസിഡന്റ് ഷംസു മലപ്പുറം, വോളന്റിയര്‍ ക്യാപ്റ്റന്‍ മുഹമ്മദ് സാദിഖ് വഴിപ്പാറ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍