പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
Saturday, September 19, 2015 7:06 AM IST
ദോഹ: ഈദുള്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം കാറ്റര്‍ കാറ്ററിംഗ് ഓഡിറ്റോറിയത്തില്‍ നടന്നു. സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ടീ ടൈം മാനേജര്‍ ശിബിലി മുഹമ്മദിനു ആദ്യ പ്രതി നല്‍കി ലുലു എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ അര്‍ഷാദ് ഹംസ പ്രകാശനം നിര്‍വഹിച്ചു.

ഫ്രണ്ട്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി മുഖ്യ പ്രഭാഷണം നടത്തി. അല്‍ ഹയ്കി ട്രാന്‍സ്ലേഷന്‍സ് മാനേജര്‍ മുഹമ്മദ് സലിം, ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ക്വിക് പ്രിന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ഖത്തര്‍ സ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എം. കബീര്‍, ഫള്ലു സാദത്ത് എന്നിവര്‍ സംസാരിച്ചു. വാല്‍മാക്സ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ഷംസുദ്ദീന്‍ എടവണ്ണ, കല്‍ക്കോണ്‍ മാര്‍ക്കറ്റിംഗ് സൂപ്പര്‍വൈസര്‍ തുഫൈല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തില്‍ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൌഹാര്‍ദ്ദം മെച്ചപ്പെടുത്തുവാനും സഹായകരമാകണമെന്നതാണ് പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പ്ളസ് സിഇഒ അമാനുള്ള വടക്കാങ്ങര അഭിപ്രായപ്പെട്ടു.
മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍ നന്ദി പറഞ്ഞു. പെരുന്നാള്‍ നിലാവ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, അഫ്സല്‍ കിളയില്‍, അസ്കര്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

പെരുന്നാള്‍ നിലാവിന്റെ സൌജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടുക.