ഇപ്സ്വിച്ച് ഫുട്ബോള്‍: ഗോള്‍ഡ് കോസ്റും കോസ്മോസും ജേതാക്കള്‍
Saturday, September 19, 2015 7:05 AM IST
ബ്രിസ്ബെയ്ന്‍: ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ഓള്‍ ഓസ്ട്രേലിയ മലയാളി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗോള്‍ഡ് കോസ്റ് സ്റോംസ് ജേതാക്കളായി. ഫെനലില്‍ സിഡ്നി കാന്റര്‍ബറിയെ പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു പരാജയപ്പെടുത്തിയത്.

ജൂണിയര്‍ വിഭാഗത്തിനായി നടന്ന ടൂര്‍ണമെന്റില്‍ കോസ്മോസ് ക്ളബ് ജേതാക്കളായി. ആതിഥേയരായ ഇസ്പ് വിച്ച് മലയാളി അസോസിയേഷന്റെ ജൂണിയര്‍ ടീമിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

ഉദ്ഘാടന ചടങ്ങില്‍ ഇപ്സ്വിച്ച് എംപി ജെന്നിഫര്‍ ഹൊവാഡ് മുഖ്യാതിഥിയായിരുന്നു. ഐഎംഎ പ്രസിഡന്റ് കെ.പി. ജഗജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇപ്സ് വിച്ച് സോക്കര്‍ ക്ളബ് പ്രസിഡന്റ് ട്രോയ് ബെഹാന്‍ ആശംസകളര്‍പ്പിച്ചു. സെക്രട്ടറി ഷാര്‍ലിറ്റ് പുതുശേരില്‍ സ്വാഗതവും ബാബു തോമസ് നന്ദിയും പറഞ്ഞു.