'ദേശാന്തര കവിതകള്‍' പ്രകാശനം ചെയ്തു
Saturday, September 19, 2015 7:03 AM IST
റിയാദ്: എം. ഫൈസലിന്റെ 'ദേശാന്തര കവിതകള്‍' പുസ്തകം പ്രകാശനം ചെയ്തു. ചില്ല സര്‍ഗവേദി കണ്‍വീനര്‍ നൌഷാദ് കോര്‍മത്ത് പ്രകാശന കര്‍മം നിര്‍വഹിച്ചു. കേളി യുവജനോത്സവത്തില്‍ കഥാരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അഹ്ലം അബ്ദുള്‍ സലാം പുസ്തകം സ്വീകരിച്ചു.

വിവിധ ഭാഷകളില്‍നിന്നുള്ള അറുപത്തിയൊന്ന് കവിതകളാണ് മലയാളത്തിലേക്ക് മൊഴിമാറ്റി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു മൊഴിമാറ്റ പുസ്തകം എന്നതിലുപരി രാഷ്ട്രീയം, പ്രണയം, വേര്‍പാട്, പോരാട്ടം, സമര്‍പ്പണം, വംശീയത തുടങ്ങിയ മേഖലകളിലൂടെ വിവിധ കാലങ്ങളിലൂടെ ദേശങ്ങളിലൂടെ വായനക്കാരെ കൊണ്ടുപോകുന്ന രീതിയിലാണ് പുസ്തകം ഒരുക്കിയതെന്നു പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു. ഉറവിട രചനയുടെ അന്തഃസത്തയെ വായനക്കാരിലേക്ക് സംക്രമിപ്പിക്കാന്‍ മൊഴിമാറ്റത്തിലൂടെ പരമാവധി ശ്രമിച്ചിട്ടുണ്െടന്ന് എം. ഫൈസല്‍ പറഞ്ഞു.

ജോസഫ് അതിരുങ്കല്‍, നജിം കൊച്ചുകലുങ്ക്, ആര്‍. മുരളിധരന്‍, സബീന എം. സാലി, റഫീഖ് തിരുവാഴംകുന്ന്, സുരേഷ് ചന്ദ്രന്‍, നൌഷാദ് കുനിയില്‍, സിജിന്‍ കൂവള്ളൂര്‍, ബീന, ഷക്കീല വഹാബ്, അനിത നസീം, റെജി സുരേഷ്, ശ്രീതു, വിജയകുമാര്‍, രാം രാജ്, അബ്ദുള്‍ ലത്തീഫ് മുരി, നൌഫല്‍ പൂവക്കുറിശി, മുനീര്‍ കൊടുങ്ങല്ലൂര്‍, യൂസഫ്, അജ്മല്‍, അഖില്‍, അനില്‍ അളകാപുരി എന്നിവര്‍ സംബന്ധിച്ചു. ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജയചന്ദ്രന്‍ നെരുവമ്പ്രം അധ്യക്ഷത വഹിച്ചു. ധിഷണ ബുക്സാണു പ്രസാധകര്‍. നിജാസിന്റേതാണു കവര്‍ ഡിസൈന്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍