കുവൈത്ത് ഒഐസിസി കണ്ണൂര്‍ യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
Saturday, September 19, 2015 7:03 AM IST
കുവൈത്ത്: അന്തരിച്ച മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പേരിലുള്ള തപാല്‍ സ്റാബുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കുവൈത്ത് ഒഐസിസി കണ്ണൂര്‍ യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

ഭാരതത്തിന്റെ യശസ് ലോകത്തിനു മുന്നില്‍ ഉയര്‍ത്തിയ മഹത് വ്യക്തികളായിരുന്നു ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമെന്നും ഭാരതത്തിന്റെ എക്കാലത്തെയും മികച്ച പ്രധാനമന്ത്രിമാരിലൊരാളായിരുന്ന ഇന്ദിരാഗാന്ധിയേയും ഹൈടെക് പ്രധാനമന്ത്രിയെന്നറിയപ്പെടുന്ന വിവരസാങ്കേതിക വിദ്യയിലൂടെ ഭാരത്തിന്റെ യശസുയര്‍ത്തിയ രാജീവ് ഗാന്ധിയെയും അവഹേളിക്കുന്ന തരത്തില്‍ അവരുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ തപാല്‍ സ്റാബ് പിന്‍ വലിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പകരം വര്‍ഗീയനിറം പകര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കുന്ന തരത്തില്‍ ഇന്ത്യന്‍ ചരിത്രത്തില്‍ അപ്രസ്കതരായ ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത തപാല്‍ സ്റാബുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പൊതുസമൂഹം പ്രതിക്ഷേധിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍