നാടന്‍ കലകളുടെ തുടിയില്‍ അബുദാബി മലയാളിസമാജം ഓണാഘോഷം
Saturday, September 19, 2015 5:05 AM IST
അബുദാബി: അബുദാബി മലയാളി സമാജത്തില്‍ ഫോക്ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ നടന്ന 'ഓണോല്‍സവം' മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ബി. യേശുശീലന്‍ അധ്യക്ഷത വഹിച്ചു. ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മഹ്മൂദ് അഹ്മദ്, അക്കാദമി സെക്രട്ടറി പ്രദീപ് കുമാര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവഹാജി, എസ്.കെ. അബ്ദുല്ല, വിനോദ് നമ്പ്യാര്‍, രാജീവ് പിള്ള, പി. സതീഷ് കുമാര്‍, എ.എം. അന്‍സാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

നാടന്‍ പാട്ട്, ഓണപ്പാട്ട്, പുള്ളുവന്‍ പാട്ട്, ചവിട്ടുകളി, ഓട്ടന്‍തുള്ളല്‍, ഒപ്പന തുടങ്ങിയ കലാരൂപങ്ങള്‍ തനതു വാദ്യ ഉപകരണങ്ങളായ ചെണ്ട, തകില്‍, തുടി, കൈമണി, വീക്ക്, ദ്രുംസ്, ട്രിപ്പിള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ അവതരിപ്പിച്ചു. ഇന്ത്യക്കു പുറത്ത് ആദ്യമായാണു കേരള ഫോക്ലോര്‍ അക്കാദമി കലാകാരന്മാര്‍ എത്തുന്നത്

ജെമിനി മെറ്റീരിയല്‍സ്, യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍, യുഎഇ എക്സ്ചേഞ്ച് എന്നിവയായിരുന്നു മുഖ്യ സ്പോണ്‍സണ്‍മാര്‍.

റിപ്പോര്‍ട്ട്: അനില്‍ സി.ഇടിക്കുള