ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മല്‍ ഹൃദയ് പള്ളിയില്‍ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ സെപ്റ്റംബര്‍ 20ന്
Friday, September 18, 2015 8:00 AM IST
ന്യൂഡല്‍ഹി: ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മല്‍ ഹൃദയ് പള്ളിയില്‍ പരിശുദ്ധ കന്യാക മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ സെപ്റ്റംബര്‍ 20നു (ഞായര്‍) നടക്കും. വൈകുന്നേരം നാലിനു പഞ്ചാബി ബാഗ് സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ തിരുനാളിനു തുടക്കം കുറിച്ച് ഫാ. ഫിനില്‍ ഏഴാരത്ത് കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും.

തുടര്‍ന്നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. രാജന്‍ പുന്നയ്ക്കല്‍ കാര്‍മികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാള്‍ സമാപിക്കും.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി