വെണ്‍മണി സംഗമം സെപ്റ്റംബര്‍ 26ന്
Friday, September 18, 2015 7:59 AM IST
ന്യൂയോര്‍ക്ക്: ആണ്ടുതോറും നടത്തിവരാറുള്ള വെണ്‍മണി അസോസിയേഷന്റെ ഇക്കൊല്ലത്തെ കുടുംബ സംഗമം സെപ്റ്റംബര്‍ 26നു (ശനി) നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ ഗ്ളല്‍ ഓക്സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റസ്ററന്റില്‍ നടക്കും. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, നാടന്‍ ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.

സംഗമത്തിലേക്ക് എല്ലാ വെണ്‍മണി നിവാസികളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: സോമന്‍ 516 248 6990, സജി 914 262 8997, മത്തായി ഏബ്രഹാം 718 347 0191.

വിലാസം: ടമിൌൃ കിറശമി ഞലമൃെേമി, 25705 ഡിശീിഠഛഗ ഏഹലി ഛസ ചഥ.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി