ഇസ്ലാഹി മദ്രസകളില്‍ ഓറിയന്റേഷന്‍ ഡേ സംഘടിപ്പിച്ചു
Friday, September 18, 2015 6:27 AM IST
ഫഹാഹീല്‍: കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹാഹീല്‍, ജഹറ ഇസ്ലാഹി മദ്രസകളില്‍ ഓറിയന്റേഷന്‍ ഡേ സംഘടിപ്പിച്ചു.

ഫഹാഹീല്‍ മദ്രസയില്‍ നടന്ന പരിപാടിയില്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.പി. മുഹമ്മദ് അബ്ദുള്‍ അസീസ്, പിടിഎ പ്രസിഡന്റ് റിയാസ് അഹമദ് കോഴിക്കോട് എന്നിവര്‍ കുട്ടികള്‍ക്കു പുസ്തകം, ബാഗ്, ഡയറി എന്നിവ വിതരണം ചെയ്തു. സ്വലാഹുദ്ദീന്‍ സ്വലാഹി ക്ളാസെടുത്തു. ഫര്‍വാനിയയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സെന്റര്‍ കേന്ദ്ര പ്രതിനിധികളായ സക്കീര്‍ കൊയിലാണ്ടി, ഹാറൂണ്‍ അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് അഷ്റഫ് മദനി എകരൂല്‍ ക്ളാസെടുത്തു.

സാല്‍മിയയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സെന്റര്‍ കേന്ദ്ര പ്രതിനിധികളായ എ.എം. അബ്ദുള്‍സമദ്, കെ.സി.ലത്തീഫ്, ഇസ്മായില്‍ ഹൈദ്രോസ്, പിടിഎ വൈസ് പ്രസിഡന്റ് ആഷിഖ് എന്നിവര്‍ പങ്കെടുത്തു. ജഹറയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്രപ്രതിനിധികളായ ഇംതിയാസ് മാഹി, നജ്മല്‍ ഹംസ, മുഹമ്മദ് കുഞ്ഞി അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. അബാസിയയില്‍ നടന്ന പരിപാടിയില്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി, പിടിഎ പ്രസിഡന്റ് സജ്ജാദ്, എന്‍.കെ.അബ്ദുസലാം, അബ്ദുള്‍ അസീസ് നരക്കോട്, സൈനുദ്ദീന്‍ തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.

മദ്രസകളില്‍ നടന്ന പരിപാടികളില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങളും ബാഗും മദ്രസ ഡയറിയും മറ്റും വിതരണം ചെയ്തു. ഫര്‍വാനിയയില്‍ പ്രധാന അധ്യാപകന്‍ സാലിഹ് സുബൈറിന്റെയും ഫഹാഹീലില്‍ പ്രധാന അധ്യാപകന്‍ ഷഫീഖ് പുളിക്കലിന്റെയും സാല്‍മിയയില്‍ പ്രധാന അധ്യാപകന്‍ സൈതലവി സുല്ലമിയുടെയും അബാസിയയില്‍ പ്രധാന അധ്യാപകന്‍ മുജീബുറഹ്മാന്‍ സ്വാലാഹിയുടെയും ജഹറയില്‍ പ്രധാന അധ്യാപകന്‍ അബ്ദുള്‍ സലാം സ്വലാഹിയുടെയും നേതൃത്വത്തില്‍ അധ്യാപകരും ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകരും പിടിഎ അംഗങ്ങളും രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും സ്വീകരിച്ചു.

രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടുതല്‍ ഉപകാരപ്രദമായ ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്നു സെന്റര്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് പത്രകുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍