മധ്യ പൌരസ്ത്യ ദേശത്ത് യുഎഇയുടെ പ്രവര്‍ത്തനം മാതൃകാപരം: പി. ഉബൈദുള്ള എംഎല്‍എ
Thursday, September 17, 2015 8:20 AM IST
അബുദാബി: യെമന്‍ അടക്കമുള്ള മധ്യ പൌരസ്ത്യ ദേശങ്ങളില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ യുഎഇയുടെ പ്രവര്‍ത്തനം ഏറെ ശ്ളാഘനീയവും മാതൃകാപരവുമാണെന്ന് പി. ഉബൈദുള്ള എംഎല്‍എ. യെമനിലെ യുദ്ധത്തില്‍ പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന സൈനികരെ അബുദാബിയിലെ സാഹിദ് സൈനിക ആശുപത്രില്‍ സന്ദര്‍ശിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം.

യുഎഇയെ പോറ്റമ്മ നാടായി കാണുന്ന ഇന്ത്യന്‍ സമൂഹം ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി പ്രവര്‍ത്തന രംഗത്തുണ്ടാകുമെന്നും എമിരേറ്റ്സ് റെഡ് ക്രെസന്റ് തുടക്കം കുറിച്ച 'യെമന്‍ :നമ്മുടെ കരുതല്‍' എന്ന കാമ്പയിനില്‍ കെഎംസിസിയും സജീവ പങ്കാളികളാവുന്നത് ഇതിനു ഏറ്റവും നല്ല ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

അബുദാബി കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് കളപ്പാട്ടില്‍ അബു ഹാജി സെക്രട്ടറി ടി.ഇദായത്തുള്ള, സി.വി.എം ബാവ,പാങ്ങാട്ട് യൂസുഫ് ഹാജി,ഹസന്‍ വേങ്ങര എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍