സന്തോഷ് കരിമ്പുഴയ്ക്ക് അവാര്‍ഡ്
Thursday, September 17, 2015 8:17 AM IST
സിഡ്നി: ഗായത്രി ക്രിയേഷന്റെ ഈ വര്‍ഷത്തെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള അവാര്‍ഡിന് സന്തോഷ് കരിമ്പുഴ അര്‍ഹനായി.

കലാ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ അവാര്‍ഡുദാന ചടങ്ങില്‍ സംബന്ധിച്ചു. പത്രപ്രവര്‍ത്തനത്തോടൊപ്പം സിനിമകളില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷ് കരിമ്പുഴ, തീര്‍ഥയാത്ര, വാദ്യം ശിവമയം, മുണ്ടൂരിന്റെ കഥാവഴികള്‍ തുടങ്ങിയ പത്തിലധികം ഡോക്യുമെന്ററി ഫിലിമുകള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

2009 സിഡ്നിയില്‍ നടന്ന ഫിലിം ഫെസ്റിവലില്‍ സന്തോഷ് കരിമ്പുഴക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കഥകളി ആചാര്യന്മാരുടെ അരങ്ങിലെ ജീവിതവും ജീവിതാനുവങ്ങളും ആസ്പദമാക്കി സന്തോഷ് കരിമ്പുഴ രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കഥകളി മെസ്ട്രോ' ആണ് ഏറ്റവും പുതിയ ഡോക്യുമെന്ററി. ഇതില്‍ കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ വേഷമിടുന്നു. സിഡ്നിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററും കൂടിയാണ് സന്തോഷ് കരിമ്പുഴ.