ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറം വോളന്റിയര്‍ മീറ്റ് സെപ്റ്റംബര്‍ 18ന്
Thursday, September 17, 2015 5:24 AM IST
ജിദ്ദ: ജിദ്ദ ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിനു കീഴില്‍ ഇരുപതിലധികം സംഘടനകളുടെ പ്രതിനിധികളായി ഈ വര്‍ഷം സേവനത്തിനു തയാറായി രജിസ്റര്‍ ചെയ്ത മുഴുവന്‍ വോളന്റിയര്‍മാരും സെപ്റ്റംബര്‍ 18നു (വെള്ളി) ഒത്തു കൂടും. ഷറഫിയ ഇംപാല വില്ലയില്‍ അഞ്ചു മുതല്‍ രാത്രി 10 വരെ നീണ്ടു നില്‍ക്കുന്ന വോളന്റിയര്‍ മീറ്റില്‍ പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തുള്ളവരും പങ്കെടുക്കും.

സിജി ജിദ്ദാ ചാപ്റ്റര്‍ റഷീദ് അമീറിന്റെ നേതൃത്വത്തില്‍ നേതൃ പരിശീലന ക്ളാസ് നടക്കും. ശിഹാബ് സലഫി ഉദ്ബോധന ക്ളാസ് നടത്തും.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍