വീക്ഷണം ഫോറം നേതൃത്വം നല്‍കുന്ന പാനലിനെ വിജയിപ്പിക്കുക
Thursday, September 17, 2015 5:21 AM IST
അബുദാബി: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന വാശിയേറിയ മത്സരത്തില്‍, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാര്‍ജ, അജ്മാന്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മത്സരിക്കുന്ന ഇ.പി. ജോണ്‍സന്‍ (പ്രസിഡന്റ്), ബിജു സോമന്‍ (ജനറല്‍ സെക്രട്ടറി), എസ്. മുഹമ്മദ് ജാബിര്‍ (വൈസ് പ്രസിഡന്റ്), വി. നാരായണന്‍ നായര്‍ (ട്രഷററര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന പാനലിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന്, വീക്ഷണം ഫോറം അബുദാബി യൂണിറ്റ് അഭ്യര്‍ഥിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും വീക്ഷണം ഫോറത്തിന്റെ സ്ഥാപകാംഗവുമായ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പാനലിന്റെ വിജയത്തിലൂടെ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം കൈവരുമെന്നു കമ്മിറ്റി വിലയിരുത്തി.

വി.കെ.പി. മുരളീധരന്‍ (ജോ. ജനറല്‍ സെക്രട്ടറി), വര്‍ഗീസ് ചെറിയാന്‍ (ജോ.ട്രഷറര്‍), ജോയ് ജോണ്‍ തോട്ടുങ്കല്‍ (ഓഡിറ്റര്‍), അനില്‍ അമ്പാട്ട്, മാധവന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ ശിവരാമന്‍, ബിജു ഏബ്രഹാം, ആര്‍. ബാവു ബഷീര്‍, പി.ആര്‍. ഹേമചന്ദ്രന്‍, പി.ആര്‍. ഉണ്ണികൃഷ്ണന്‍ (മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് പാനലിലുള്ള മറ്റുള്ളവര്‍.

അബുദാബിയിലുള്ള അസോസിയേഷന്‍ അംഗങ്ങള്‍ കൃത്യമായി ഷാര്‍ജ യിലെത്തി വോട്ടു രേഖപ്പെടുത്തണമെന്നും കമ്മിറ്റി അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള