അല്‍ജൌഫില്‍ പൊന്നാനി സ്വദേശി മരിച്ച നിലയില്‍
Wednesday, September 16, 2015 6:02 AM IST
ജിദ്ദ: പൊന്നാനി സ്വദേശിയായ യുവാവിനെ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്െടത്തി. പൊന്നാനി മുക്കാടി സ്വദേശിയായ അന്‍സിഫ് അഹമ്മദ് (26) ആണ് മരിച്ചത്. അല്‍ജൌഫിലെ സക്കാക്ക നഗരത്തിലെ താമസസ്ഥലത്ത് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അന്‍സിഫിനെ മരിച്ച നിലയില്‍ കണ്െടത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. അഞ്ചു മാസം മുമ്പാണ് അന്‍സിഫ് സൌദിയില്‍ എത്തിയത്.

പിതാവ്: അഹമ്മദ്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍