മാതൃഭാഷ രജതജൂബിലി, ഭാഷാ ചരിത്ര സെമിനാര്‍ വെള്ളിയാഴ്ച
Wednesday, September 16, 2015 4:32 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്സ് ലവേര്‍സ് അസ്സോസിയേഷ9 കല കുവൈറ്റിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്ന സൌെജന്യമാതൃഭാഷ പഠന പ്രവര്‍ത്തനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലയാള ' മലയാള ഭാഷാ ചരിത്ര സെമിനാര്‍' സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 18 വെളളിയാഴ്ച്ച വൈകുന്നേരം ആറിനു മംഗഫ് കല സെന്റര്‍ ഓഡിറ്റോറിയത്തിലാണു പരിപാടി നടക്കുക. മലയാള ഭാഷയുടെ 'ചരിത്രവും വര്‍ത്തമാനവും' ചര്‍ച്ച ചെയ്യുന്ന ഈ സെമിനാറില്‍ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നു മാതൃഭാഷ സമിതി അറിയിച്ചു.

അബ്ബാസിയ കലാ സെന്ററില്‍ ചേര്‍ന്ന ഭാഷ സമിതി അവലോകന യോഗം ഡിസംബര്‍ വരെയുള്ള പ്രതിമാസ പരിപാടികള്‍ക്ക് രൂപം നല്‍കി. പഠന പ്രവര്‍ത്തനങ്ങള്‍ക്കു ദീര്‍ഘകാലമായി നേതൃത്വം നല്‍കുന്ന ജോയ് മുണ്ടാക്കാടന്‍, ലിസി കുര്യാക്കോസ് എന്നിവര്‍ക്കുള്ള സമിതിയുടെ ഉപഹാരങ്ങള്‍ ചെയര്‍മാന്‍ ജോണ്‍ മാത്യു സമ്മാനിച്ചു. യോഗത്തില്‍ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു അധ്യക്ഷനായിരുന്നു.

ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട്, കല കുവൈറ്റ് പ്രസിഡണ്ട് ടി.വി.ഹിക്മത്, ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു, അബ്ദുല്‍ ഫതാഹ് തയ്യില്‍, സുനില്‍ ചെറിയാന്‍, ഇക്ബാല്‍ കുട്ടമംഗലം, ബാലകൃഷ്ണന്‍, ജോസഫ് പണിക്കര്‍ പ്രസീദ് കരുണാകരന്‍, സജീവ്.എം.ജോര്‍ജ്, ജെ. സജി എന്നിവര്‍ സംസാരിച്ചു. യോഗത്തിന് വൈസ് ചെയര്‍പേഴ്സന്‍ ലിസി കുര്യാക്കോസ് സ്വാഗതവും അബാസിയ മേഖല സെക്രട്ടറി സി.കെ. നൌഷാദ് നന്ദിയും പ്രകാശിപ്പിച്ചു. വെള്ളിയാഴ്ച നടക്കുന്ന സെമിനാറിന്റെ വിശദാംശങ്ങള്‍ക്ക് 69932050 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍