ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് യുഡിഎഫിനു മുന്‍തൂക്കം ലഭിക്കും: റഷീദ് പറമ്പന്‍
Wednesday, September 16, 2015 4:32 AM IST
റിയാദ്: നവംബറില്‍ നടക്കാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും രാജിവ് ഗാന്ധി ഫൌണ്േടഷന്‍ ചെയര്‍മാനുമായ റഷീദ് പറമ്പന്‍ പറഞ്ഞു. ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ പങ്കെടൂത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റണ്‍വേ വികസനത്തിന്റെ പേരുപറഞ്ഞ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പൂട്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിമാന സര്‍വീസുകള്‍ ഇല്ലാതാക്കിയും നവീകരണം നീട്ടിയും വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇതിനെതിരെ നടക്കുന്ന സമര പ്രക്ഷോഭ പരിപാടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കും. രാജിവ്ഗാന്ധി ഫൌണ്േടഷന്റേ നേത്യത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെകുറിച്ച് അദ്ദേഹം വിവരിച്ചു. ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍വച്ച് ചേര്‍ന്ന സ്വീകരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജിഫിന്‍ അരീക്കോട് അധ്യക്ഷത വഹിച്ചു. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള യോഗം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, ഗ്ളോബല്‍ കമ്മറ്റി മെംബര്‍ റസാഖ് പൂക്കോട്ടുമ്പാടം, നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഇസ്മായില്‍ എരുമേലി, അബ്ദുല്‍ അസീസ് കോഴിക്കോട്, മുസ്തഫ പാണ്ടിക്കാട്, തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. മുഖ്യാതിഥിക്ക് അലവി മഞ്ചേരി ഷാള്‍ അണിയിച്ചു.

സക്കിര്‍ ധാനത്ത്, ഷാഫി കൊടിഞ്ഞി, അമീര്‍ പട്ടണത്ത്, ജംഷദ് തുവ്വൂര്‍, ഷാജി നിലമ്പൂര്‍, ഫിറോസ് കരീം മഞ്ചേരി, അലി ഹാഫ്മൂണ്‍, വിനീഷ് ഒതായി, അന്‍സാര്‍ വാഴക്കാട്, നാരായണന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. വാഹിദ് വാഴക്കാട് സ്വാഗതവും ഷബീര്‍ മങ്കട നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍