മലയാളി ഹാജി മക്കയില്‍ മരിച്ചു
Tuesday, September 15, 2015 8:15 AM IST
ജിദ്ദ: കിഡ്നി രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മക്ക കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ തളിക്കുളം സ്വദേശി മുഹമ്മദ് അബ്ദുള്ള (65) ആണ് മരിച്ചത്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ ഹജ്ജ് നിര്‍വഹിക്കുവാന്‍ എത്തിയതാണ് അബ്ദുള്ള.

ഭാര്യ: കുഞ്ഞാമിന. മക്കള്‍: അജ്മല്‍ മാലിക് (ഖത്തര്‍) അനിമോള്‍ (ലണ്ടന്‍).

മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ നവോദയ ഭാരവാഹികളായ അന്‍വര്‍ ഖാലീദും ഷെബീര്‍ മേല്‍മുറിയും സഹായത്തിനുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍