കുവൈത്ത്: ദേശീയ പുരസ്കാരങ്ങള്‍ നേടിയതും സാമൂഹ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ആറു ഹ്രസ്വ ചലച്ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു അയനം ഓപ്പണ്‍ ഫോറം സംഘടിപ്പിച്ച 'ഫ്രെയിം ദാറ്റ് ലിവ്സ്' ഹ്രസ്വ ചലച്ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി.
ജോയ് ഓഫ് ലിവിംഗ്, ബോംബെ മിറര്‍, ലിറ്റില്‍ ടെററിസ്റ്, പോര്‍ട്രൈറ്റ്, രമണിയേച്ചിയുടെ നാമത്തില്‍, അഹല്യ എന്നീ ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തിരുന്നത്. ബെന്നി സന്കൂരിക്കല്, കണ്ണന് കാവുങ്കല്‍, സതീഷ്, രശ്മി കൃഷ്ണകുമാര്‍, സുജേരിയ മീത്തല്‍, നിഷാദ് കാട്ടൂര്‍ എന്നിവര്‍ സിനിമയെ കുറിച്ചുള്ള ആമുഖ ഭാഷണങ്ങള്‍ നടത്തി. ബെര്‍ഗുമാന്‍ തോമസ്, ബഷീര്‍ ബാത്ത, മുനീര്‍ നന്ദി, അബ്ദുള്‍ സലാം, അനില്‍ കേളോത്ത്, നൌഷാദ് എന്നിവര്‍ ഷോര്‍ട്ട് ഫിലിം ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഷരീഫ് താമരശേരിയുടെ ആമുഖത്തോടെ ആരംഭിച്ച പരിപാടിയില്‍ റഫീക് ഉദുമ 'ഫ്രെയിം ദാറ്റ് ലിവ്സ്' എന്ന പരിപാടിയെക്കുറിച്ചും ഹ്രസ്വ ചിത്ര പ്രദര്‍ശന ങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും സംസാരിച്ചു.
തുടര്‍ന്നു പ്രദര്‍ശിപ്പിച്ച ഒഡേസ സത്യന്റെ 'വിശുദ്ധ പശു' എന്ന ഡോക്യുമെന്ററി വളരെയേറെ പ്രസക്തമായിരുന്നു. മനുഷ്യന്റെ ഭക്ഷണത്തിന് മേലുള്ള സ്വാതന്ത്യ്രത്തെ ഇല്ലായ്മ ചെയ്യുക വഴി, ഫാസിസ്റു ശക്തികളുടെ ഇടപെടലുകള്‍ തീന്മേശയില് എത്തിയെന്ന്, ചൂണ്ടിക്കാണിക്കുകയാണ് വിശുദ്ധ പശു ഉയര്‍ത്തുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇനിയും മിണ്ടാതിരിക്കാന്‍ മതേതര ശക്തികള്‍ സാധ്യമല്ല എന്ന സന്ദേശവും ഈ ഡോക്യുമെന്ററി നല്‍കുന്നുണ്ട്. പ്രശസ്ത എഴുത്തുകാരന് ബെര്‍ഗുമാന്‍ തോമസ് ഡോക്യുമെന്ററിയെ കുറിച്ച് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജനകീയ ചലച്ചിത്ര സംരഭമായ ഒഡേസയെ ശ്രീനിവാസന് പരിചയപ്പെടുത്തി. സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്ത്, പ്രവര്‍ത്തിക്കുന്ന തോമസ് കടവില്‍, കൃഷ്ണന് കടലുണ്ടി, ദിലീപ് നടേരി, ജോണ്‍ മാത്യു, കെ.വി. മുജീബുള്ള, സജീവ്, ധര്മാരാജ്, ഹരീഷ് തൃപ്പൂണിത്തുറ, കണ്ണന് കാവുങ്കല്‍, സലിം രാജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അസീസ് തിക്കൊടി സ്വാഗതം പറഞ്ഞ പരിപാടിയില്‍ സത്താര്‍ കുന്നില്‍ മോഡറേറ്റര്‍ ആയിരുന്നു. അയനം ഓപ്പണ്‍ ഫോറം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റിയാസ് പരിപാടികള്‍ ക്രോഡീകരിച്ചു.
സാബു പീറ്റര്‍, ഹബീബ് മുറ്റിച്ചൂര്‍, ഷാഹിന്‍, ഷാജി രഗുവരന്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍