കോഴിക്കോട് വിമാനത്താവളം: യോജിച്ച പ്രക്ഷോഭം അനിവാര്യം
Tuesday, September 15, 2015 8:09 AM IST
ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിന്റെ ചിറകരിഞ്ഞു ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ഒഐസിസി നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കേവലം പ്രസ്താവനകളിലൊതുങ്ങാതെ ക്രിയാത്മകമായി പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ പ്രവാസി സംഘടനകള്‍ ഇനിയും വൈകരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ഒഐസിസി നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി ഷിബിന്‍ തോമസ് (പ്രസിഡന്റ്), സാഹിര്‍ വാഴയില്‍, അഷ്റഫ് ചുള്ളിയോട്, മജീദ് ചുങ്കത്തറ, അബാസ് കരുളായ് (വൈസ് പ്രസിഡന്റുമാര്‍), അഫ്സാര്‍ മുണ്േടാടന്‍ (ജനറല്‍ സെക്രട്ടറി), ദോസ്ത്, നൌഷാദ് കരുളായ്, ഉസ്മാന്‍ പോത്തുകല്ല്, സൈദലവി, അനീസ് പൂക്കോട്ടുംപാടം, ജംഷീദ് ചുള്ളിയോട് (ജോ. സെക്രട്ടറിമാര്‍), ഷരീഫ് എടക്കര (ട്രഷറര്‍) എന്നിവരെയും നിര്‍വാഹക സമിതി അംഗങ്ങളായി ആലിക്കുട്ടി, അന്‍വര്‍ സാദത്ത്, നിഷാദ് എടക്കര, സര്‍ജു എടക്കര, സാജു പുള്ളിയില്‍, യൂസുഫ് മുക്കട്ടയെയും മുഖ്യ രക്ഷാധികാരിയായി എന്‍. ഹുസൈനെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍