കെഎംസിസി കോങ്ങാട് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
Tuesday, September 15, 2015 3:10 AM IST
റിയാദ്: കെഎംസിസി കോങ്ങാട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ബത്ഹ കെഎംസിസി ഓഫീസില്‍ പ്രസിഡണ്ട് ടി. കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയില്‍ പാലക്കാട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് പി. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

കെ.എം.സി.സി കോങ്ങാട് കമ്മിറ്റി പ്രഖ്യാപിച്ച കനിവ് 2015 ന്റെ ഭാഗമായി പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി തുടങ്ങുന്ന 'നമുക്കായ് നാളെക്കായ്' നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ റിലീഫ് സെല്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ലോഗോ പ്രകാശനം പ്രവര്‍ത്തകരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത റിയാസ് കാഞ്ഞിരപ്പുഴ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ചെയര്‍മാനായി സയ്യിദ് നാസര്‍ തങ്ങളേയും കണ്‍വീനറായി മുസ്തഫ പൊന്നാംകോടിനേയും തെരഞ്ഞെടുത്തു. ജില്ലാ ട്രഷറര്‍ മുസ്തഫ വേളൂരന്‍, വര്‍ക്കിംഗ് സെക്രട്ടറി എ.യു സിദ്ദീഖ് എന്നിവര്‍ പദ്ധതിയെക്കുറിച്ച് വീശദീകരിച്ചു.

ഷൌക്കത്ത് കാഞ്ഞിരപ്പുഴ, ജാബിര്‍ വാഴമ്പുറം, അബ്ദുല്‍ വഹാബ്, ഷരീഫ് പട്ടാമ്പി, നാസര്‍ പുളിക്കല്‍, ഫൈസല്‍ പൊന്നാങ്കോട്, റിയാസ് കാഞ്ഞിരപ്പുഴ എന്നിവര്‍ നേതൃത്വം നല്‍കി. ജന. സെക്രട്ടറി സിറാജ് മണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ കെ.സി വീരാന്‍ കുട്ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍