നരേല മലയാളി അസോസിഷന്‍ ഓണാഘോഷം നടത്തി
Monday, September 14, 2015 7:34 AM IST
ന്യൂഡല്‍ഹി: നരേല മലയാളി അസോസിഷന്‍ ഓണാഘോഷം നടത്തി. സെപ്റ്റംബര്‍ 13നു രാവിലെ 11നു റോസറി സ്കൂള്‍ അങ്കണത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രസിഡന്റ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. മലയാളികളുടെ ഏകീകരണത്തിനും ഐക്യത്തിനും മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് ടോണി തോമസ് സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗാനം, നൃത്തനൃത്ത്യങ്ങള്‍, പ്രസംഗം, മിമിക്രി, കസേരകളി തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. വിപുലമായ ഓണസദ്യയോടു കൂടി ഓണാഘോങ്ങള്‍ക്കു സമാപ്തി കുറിച്ചു.

യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി വത്സലന്‍ (പ്രസിഡന്റ്), കുഞ്ഞുമോന്‍ (സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെ അടുത്ത യോഗങ്ങളില്‍ തെരഞ്ഞെടുക്കാനും തീരുമാനമായി.

റിപ്പോര്‍ട്ട്: പി. ഗോപാലകൃഷ്ണന്‍