മക്ക ദുരന്തം: മരണം 107; മരിച്ചവരില്‍ രണ്ടു മലയാളികളും
Saturday, September 12, 2015 9:10 AM IST
മക്ക: ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. പാലക്കാട് കല്‍മണ്ഡപം സ്വദേശിനി മീന നഗര്‍ ഹൌസ് നമ്പര്‍ 10ല്‍ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ മൂമിന (33), അങ്കമാലി സ്വദേശി കോയ എന്നിവരാണ് മരിച്ചത്.

ഹജ് കമ്മിറ്റി മുഖേന പോയ 11 പേരും സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയെത്തിയ നാലുപേരുമുള്‍പ്പടെ 15 ഇന്ത്യാക്കാര്‍ക്ക് അപകടത്തില്‍ പരിക്കുണ്ട്. മരിച്ചവരില്‍ ഏറെയും ഇന്തോനേഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.

മരിച്ച മൂമിന ഭര്‍ത്താവ് മുഹമ്മദ് ഇസ്മയിലിനൊപ്പം പാലക്കാട് ട്രാവല്‍ ഏജന്‍സി വഴിയാണ് മക്കയിലെത്തിയത്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍