ട്രാക്ക് സംസ്കാരിക വിഭാഗം ഉദ്ഘാടനം ചെയ്തു
Saturday, September 12, 2015 9:03 AM IST
കുവൈത്ത്: തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷന്‍ 'ട്രാക്ക്' സാംസ്കാരിക വിഭാഗത്തിന്റെ ഉദ്ഘാടനവും അംഗങ്ങളുടെ കുഞ്ഞുങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതിനുവേണ്ടി ആരംഭിക്കുന്ന ലൈബ്രറിയുടെ ആരംഭവും ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

'അക്ഷര സന്ധ്യ' എന്നു പേരില്‍ നടന്ന പരിപാടിയുടെ ഉപചാരിക ഉദ്ഘാടനം ട്രാക്കിന്റെ ചെയര്‍മാന്‍ എം.എ. ഹിലാല്‍ നിര്‍വഹിച്ചു. പ്രസിഡന്റ് വിധുകുമാര്‍ അധ്യഷത വഹിച്ചു. യോഗത്തില്‍ ലൈബ്രറിയുടെ ഉദ്ഘാടനം മാസ്റര്‍ സൂര്യകൃഷ്ണകുമാറിനു പുസ്തകം നല്‍കി ട്രാക്ക് ഉപദേശകസമതിയംഗം രാജന്‍ റാവുത്തര്‍ നിര്‍വഹിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം ഉപദേശകസമതിയംഗം കെ.എന്‍.എ ദാസ് നിര്‍വഹിച്ചു. ഉപദേശക സമതിയംഗം ഡോ. ഷൂക്കൂര്‍ മുഖ്യപ്രഭാക്ഷണം നടത്തി. ട്രാക്ക് ജനറല്‍ കണ്‍വീനര്‍ കൃഷ്ണകുമാര്‍, കെ.പി. വിജയകുമാര്‍, കഴ്സണ്‍ സണ്ണി, തോമസ് കുരുവിള, ജിതേഷ് നായര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

വായിച്ചു വളരുക എന്ന പരിപാടിയുടെ അവതരണവും പുസ്തകശേഖരണവും ട്രാക്കിന്റെ സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ജി. അനില്‍കുമാര്‍ നിര്‍വഹിച്ചു. ട്രാക്ക് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ആറ്റുകാല്‍ സ്വാഗതവും ട്രഷറര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍