പെരുന്നാളിന് അഞ്ചുനാള്‍ അവധി
Friday, September 11, 2015 6:46 AM IST
കുവൈത്ത്: ബലി പെരുന്നാളിനു രാജ്യത്ത് അഞ്ച് ദിവസം അവധിയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. പെരുന്നാള്‍ അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 27ന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. വെള്ളിയും ശനിയും കൂടി ചേര്‍ന്ന് ഈ മാസം 22 ചൊവാഴ്ച്ച മുതല്‍ 26 ശനി വരെയായിരിക്കും അവധിയെന്നു കമ്മീഷന്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍