മോന്‍സ് ജോസഫ് എംഎല്‍എയ്ക്കും പി.യു. തോമസിനും മെല്‍ബണില്‍ പൌര സ്വീകരണം
Friday, September 11, 2015 6:37 AM IST
മെല്‍ബണ്‍: മുന്‍ മന്ത്രിയും നിയമസഭ പെറ്റീഷന്‍ കമ്മീഷന്‍ ചെയര്‍മാനുമായ മോന്‍സ് ജോസഫ് എംഎല്‍എയ്ക്കും കോട്ടയം നവജീവന്‍ ട്രസ്റിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പി.യു. തോമസിനും മെല്‍ബണ്‍ മലയാളികള്‍ പൌരസ്വീകരണം ഒരുക്കുന്നു.

സെപ്റ്റംബര്‍ 11നു (വെള്ളി) വൈകുന്നേരം സ്പ്രിംഗ് വെയ്ല്‍ ഹാളില്‍ നടക്കുന്ന ഓണനിലാവ് സ്റേജ് ഷോയിലും ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ സംഘടിപ്പിക്കുന്ന അവാര്‍ഡുദാന ചടങ്ങിലും പങ്കെടുക്കാനാണ് ഇരുവരും മെല്‍ബണില്‍ എത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍