പി.യു.തോമസിന് മെല്‍ബണില്‍ സ്വീകരണം നല്‍കി
Thursday, September 10, 2015 4:17 AM IST
മെല്‍ബണ്‍: ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ സ്പിറിങ് വേല്‍ ടൌണ്‍ ഹാളില്‍ സെപ്റ്റംബര്‍ പതിനൊന്നിനു വെളളിയാഴ്ച വൈകിട്ട് ഏഴിനുനടക്കുന്ന ഓണനിലാവ് ചാരിറ്റി ഷോയില്‍ പങ്കെടുക്കുവാന്‍ എത്തുന്ന നവജീവന്‍ ട്രസ്റിന്റെ ഡയറക്ടര്‍ പി. യു. തോമസിനും സിനിമാ താരങ്ങള്‍ക്കും മെല്‍ബണ്‍ എയര്‍പ്പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍, വൈസ് പ്രസിഡന്റ് ഷാജന്‍ ജോര്‍ജ്, സെക്രട്ടറി സെബാസ്റ്യന്‍ ജേക്കബ്, ജോയിന്റ് സെക്രട്ടറി അലക്സ് കുപ്പത്ത്, പിഇസി ഡയറക്ടര്‍ റെജി ജേക്കബ്, ഫ്ളൈയേഴ്സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഡയറക്ടര്‍ പ്രിന്‍സ് ജേക്കബ്, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സെക്രട്ടറി സജി മുണ്ടയ്ക്കല്‍ എന്നിവര്‍ എയര്‍പോര്‍ട്ടില്‍ ബൊക്കെം നല്‍കി അതിഥികളെ സ്വീകരിച്ചു. ഓണനിലാവ് ചാരിറ്റി ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍