'നാദം കിഡ്സ് ഫെസ്റ് 2015' ഒക്ടോബര്‍ രണ്ടിന്
Wednesday, September 9, 2015 8:03 AM IST
മെല്‍ബണ്‍: കുട്ടികളുടെ സര്‍ഗചേതനയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ നാദം ഡാന്‍ഡിനോംഗ് മെല്‍ബണില്‍ സൃഷ്ടി കിഡ്സ് ഫെസ്റ് 2015 സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് നോബിള്‍ പാര്‍ക്ക് സെക്കന്‍ഡറി കോളജിലാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന കലാമല്‍സരങ്ങള്‍ക്ക് നാദം ഡാന്‍ഡിനോംഗ് ആതിഥ്യം വഹിക്കുക.

സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, സോളോ സോംഗ്, ഗ്രൂപ്പ് സോംഗ്, പെയിന്റിംഗ്, കളറിംഗ് എന്നീ വിഭാഗങ്ങളിലേക്കാണ് മല്‍സരങ്ങള്‍. മത്സര വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നല്‍കുന്നതോടൊപ്പം എല്ലാ

മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഏഴു ഡോളറാണ് രജിസ്ട്രേഷന്‍ ഫീസ്. ഇതിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം. വിവരങ്ങള്‍ക്ക്: റെജി 0432655690, പ്രദീപ് 0430933777, ബൈജു 0402494761, ഷീല 0404414132, സിനി 0406892212.

റിപ്പോര്‍ട്ട്: തോമസ് കുരുവിള