പ്രവാസികള്‍ ഓണത്തെ ഉല്‍സവാമാക്കുന്നു: ഇന്ദ്രജിത്ത്
Monday, September 7, 2015 7:43 AM IST
മെല്‍ബണ്‍: കേരളത്തില്‍ കാണാന്‍ സാധിക്കാത്ത ഉത്സാഹവും ആഘോഷവുമാണ് പ്രവാസലോകത്തെ മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനായി കാണിക്കുന്ന ഉത്സാഹമെന്നു പ്രശസ്ത മലയാള സിനിമാതാരം ഇന്ദ്രജിത്ത്. മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ സ്പ്രിംഗ്സ് വാലി ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളി ഫെഡറേഷന്റെ വനിതകള്‍ നടത്തിയ തിരുവാതിരയോടെ ഓണാഘഷ ചടങ്ങള്‍ക്കു തുടക്കമായി. എംഎംഎഫ് പ്രസിഡന്റ് അജി പുനലൂര്‍ അധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡന്റും ചെയര്‍ പേഴ്സണുമായ ഡോ. ഷാജി വര്‍ഗീസ്

മുഖ്യപ്രഭാഷണം നടത്തി. മൊനാഷ് മേയര്‍ പോള്‍ ക്ളിസരിസ്, മള്‍ട്ടി കള്‍ച്ചറല്‍ കമ്മീഷണര്‍ ചിതംഭരന്‍ ശ്രീനിവാസന്‍, വസന്‍ ശ്രീനിവാസന്‍, എഫ്ഐഎവി പ്രസിഡന്റ് തോമസ് ജോസഫ് എന്നിവര്‍ സാംസാരിച്ചു.

ചിത്രരചനയില്‍ പ്രസിദ്ധനായ പ്രഭാകറിനും ഒഐസിസി ന്യൂസ് എഡിറ്റര്‍ ജോസ് എം. ജോര്‍ജിനും മൊമെന്റോ നല്‍കി ഇന്ദ്രജിത്ത് ആചരിച്ചു.

രാവിലെ 10നു വടം വലിമല്‍സരവും ചിത്രരചനാമത്സരവും നടന്നു. ഉച്ചക്ക് 12 നു തുടങ്ങിയ ഓണസദ്യ വൈകുന്നേരം നാലു വരെ നീണ്ടു.

തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറി. എംഎംഎഫിന്റെ സൂവനീര്‍ പ്രകാശനം നടന്‍ ഇന്ദ്രജിത്ത് നിര്‍വഹിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടന്നു.

ഡാന്‍ഡിനോംഗ് പ്ളാസയിലെ ചില്ലി ഇന്ത്യ പരിപാടിയുടെ മുഖ്യസ്പോണ്‍സര്‍മാരായിരുന്നു. കൂടാതെ പ്ളാനെറ്റ് ഇന്‍ഷ്വറന്‍സ്, അചദ ബാങ്ക്, സെന്‍ട്രല്‍ ഇക്വിറ്റി, വിണ്ടാളൂ പ്യാലേസ് എന്നിവരും, ജഎഏ ഹോം ലോണ്‍സ് എന്നിവര്‍ പ്ളാറ്റിനം സ്പോണ്‍സറും ആയിരുന്നു. രാജന്‍ വെണ്‍മണി സ്വാഗതവും ശ്രേയസ് കെ. ശ്രീധര്‍ നന്ദിയും പറഞ്ഞു.